നിങ്ങളുടെ ഹോർമോണുകൾ അപകടത്തിലാണോ? ചില സൂചനകൾ ഇതാ

പലരേയും പല വിധത്തിലാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ബാധിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ഇത് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും. എന്നാല്‍ ചില ആളുകള്‍ അത് മനസ്സിലാക്കുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടാവും. ഇവര്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാക്കുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നില്‍ ഹോര്‍മോണ്‍ മാറ്റങ്ങളാണ് എന്നുള്ളതാണ് സത്യം. നിങ്ങളില്‍ എന്തെങ്കിലും തരത്തില്‍ മാനസികമായും ശാരീരികമായും മാറ്റങ്ങള്‍ വരുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. ശരീരം പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങൾ അനുഭവപ്പെട്ടാൽ ശരീരത്തിനുള്ളിൽ ഇരുന്നു കൊണ്ട് തന്നെ അവയെ റകടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് പരാജയപ്പെട്ട് പോയേക്കാം. നിങ്ങളുടെ തലയോട്ടിയിലെ ഭാഗത്ത് മുടി നഷ്ടപ്പെടുകയും വളരെയധികം കൊഴിയുകയും ചെയ്യുന്നുണ്ട് എങ്കിൽ അത് ഒരു കാരണമാണ്. അതായത് മുടി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിപ്പെടുന്ന സാഹചര്യം.

അടുത്തതായി നിങ്ങളുടെ മാനസികാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളാണ്. പക്ഷേ നിങ്ങളെ വിഷമിപ്പിക്കുന്ന തരത്തില്‍ നിങ്ങളെ ശല്യപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടാകാം.ഇതും ഒരു ലക്ഷണമാണ്. ഇത് പിനീട് വിഷാദ രോഗങ്ങളിലേക്കു മാറുന്നു. മറ്റൊന്നാണ് ഡാർക് സർക്കിൾസ്‌. ക്ഷീണം, സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവ കൊണ്ട് ഉണ്ടാകുന്നതാനിത് എന്ന് പറയപ്പെടുന്നു, എന്നാൽ ഇതിനു പിന്നിലും ഹോർമോൺ പ്രശ്ങ്ങൾ ഉണ്ടാകാം. ഇത് ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ പ്രോജസ്റ്ററോണിന്റെ അഭാവത്തിന്റെ സൂചനയാണ്. പിന്നെയുള്ളത് നിങ്ങളുടെ മുഖത്തെ മുഖ കുരുവാണ്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഭക്ഷണ അലര്‍ജികള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ നമ്മുടെ മുഖത്തെ ചര്‍മ്മത്തില്‍ എങ്ങനെ നാശമുണ്ടാക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ കാര്യത്തില്‍, അതിന്റെ രൂപം സ്ഥിരമായിരിക്കും. ഇക്കാര്യത്തില്‍ മുഖം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന തരത്തില്‍ തന്നെ മുഖക്കുരുവിനേയും പാടുകളേയും ഉത്പ്പാദിപ്പിക്കാറുണ്ട്. അതേസമയം എല്ലാവരും വിയർക്കാറുണ്ട്. എന്നാൽ അമിതമായ വിയർപ്പിന് പല കാര്യങ്ങൾ ആണ്. പരിഭ്രാന്തി അല്ലെങ്കില്‍ എന്തെങ്കിലും ഭയത്തെത്തുടര്‍ന്ന് നിങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങിയാല്‍ ആ വിയര്‍പ്പില്‍ ആഴത്തിലുള്ള ദുര്‍ഗന്ധം വന്നാല്‍, ഹോര്‍മോണ്‍ പ്രശ്‌നത്തിന്റെ സൂചനയെയാണ് കാണിക്കുന്നത്.

Related posts