ഒത്തിരി ടൈപ്പ് ചെയ്യാറുണ്ടെങ്കില്‍ ഇതൊന്ന അറിഞ്ഞിരിക്കണം

സ്ഥിരമായ കമ്പ്യൂട്ടര്‍ ഉപയോഗം കണ്ണിനു മാത്രമല്ല പ്രശ്നമാകുന്നത്, ഇത് കൈയ്ക്കും അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കമ്പ്യൂട്ടര്‍ മാത്രമല്ല ഫോണ്‍ ലാപ്ടോപ്പ തുടങ്ങിയവയില്‍ കൂടുതല്‍ നേരം ടൈപ്പ് ചെയ്തിരിക്കുന്നവര്‍ക്കെല്ലാം ഈ പ്രശ്നം നേരിടേണ്ടിവരും. നിരന്തരമായ ടൈപ്പിംഗ് പലര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലര്‍ക്കും അത്ര പരിചിതമല്ലാത്ത ഒന്നാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം എന്നത്. സ്ഥിരമായ കംപ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ടൈപ്പിംഗ് കാരണം ഉണ്ടാകുന്ന ഈ അവസ്ഥ പലപ്പോഴും ദീര്‍ഘകാലത്തേ റെസ്റ്റ് ആവശ്യപ്പെടുന്ന രോഗാവസ്ഥയാണെന്ന് ന്യൂറോളജിസ്റ്റ് ഡോ പിആര്‍ കൃഷ്ണന്‍ പറയുന്നു. കൈകള്‍ക്ക് ശക്തിയായ വേദന, മരവിപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം കൈകളുടെ ചലനം സ്ഥിരമായി ഒരേ രീതിയില്‍ ആകുമ്പോള്‍ കണങ്കൈയുടെ ഭാഗത്തെ ഞെരമ്പ് ഞെരുങ്ങുന്നത് മൂലമാണ് ഉണ്ടാകുന്നത്. എന്തെങ്കിലും വസ്തുക്കള്‍ എടുക്കുമ്പോള്‍ കൈയ്യില്‍ നിന്ന് തോളിലേക്ക് ശക്തിയായ വേദന ഉണ്ടാകുന്നതുമൂലം എടുത്തുയര്‍ത്താന്‍ ശ്രമിച്ചവ കൈയ്യില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥ നേരിടേണ്ടിവരുന്നതെല്ലാം കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം ഉള്ളതിനാലാണെന്ന് ഡോക്ടര്‍ പറയുന്നു.

share this post on...

Related posts