ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം
കണ്ണൂരിലേക്ക് കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ആറളം വന്യജീവി സങ്കേതം. പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളത്തേക്ക് പോകാന്‍ മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശ്ശേരികൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാകുക.
പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി രുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നുണ്ട്.
55 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ആറളം വന്യജീവിസങ്കേതം വ്യാപിച്ചുകിടക്കുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ വനമേഖലയുടെ അതിരുകള്‍ ആറളം, കൊട്ടിയൂര്‍, കേളകം എന്നീ ഗ്രാമങ്ങളാണ്.

Related posts