ആവിപിടിക്കാൻ ഉപ്പും മഞ്ഞളും പ്രയോഗം

പല രോഗങ്ങള്‍ക്കും ആവി പിടിയ്ക്കുന്നത് നല്ലൊരു പരിഹാര മാർഗ്ഗമാണ്. തൊണ്ട വേദന, മൂക്കടപ്പ്, ജലദോഷം, സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. ആവിപ്പിടിക്കുന്നതു മൂലം രോഗം ശമിപ്പിക്കാതെ അതിനായുള്ള രോഗപരിഹാരത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. പുട്ടു കുടമോ, ഇടുങ്ങിയ കഴുത്തുള്ള പാത്രമോ നമുക്ക് അവിപ്പിയ്ക്കാൻ എടുക്കാവുന്നതാണ്. ഒപ്പം ആവി പിടിക്കുന്ന കൂട്ടത്തിൽ ചില പ്രത്യേക വസ്തുക്കൾ ഇട്ടാൽ ഗുണം അതിലേറെയാണ് . നല്ലൊരു ആവിപിടിക്കുന്ന രീതിയാണ് ഇന്ന് നാം ഇവിടെ അറിയാൻ പോകുന്നത്‌.

ഉപ്പ് അല്ലെങ്കില്‍ മഞ്ഞള്‍പ്പൊടി ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ഇട്ട് ആവി പിടിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നൽകും. ഇവയ്ക്കു രണ്ടിലും ആന്റി ബാക്റ്റീരിയൽ ഗുണങ്ങളാണുളളത്. അര ടീസ്പൂണ്‍ ഉപ്പ് 2 ഗ്ലാസ് വെളളത്തില്‍ അല്ലെങ്കില്‍1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് ആവി പിടിയ്ക്കാം. ഇങ്ങനെ ഉപ്പിട്ട് ആവി പിടിയ്ക്കുന്നത് മൂക്കിനകത്തുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ കുറയാന്‍ സഹായിക്കുന്നു. ഒപ്പം മഞ്ഞള്‍പ്പൊടിയിട്ട് ആവി പിടിയ്ക്കുന്നത് ജലദോഷം, തലവേദന, അലര്‍ജി, തുമ്മല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കൂടാതെ പല രോഗങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദന കുറയ്ക്കാനും സാധിക്കുന്നു.

25 സെന്റിമീറ്റര്‍ ദൂരമെങ്കിലും മുഖം നീക്കി വച്ചു വേണം നാം ആവിപിടിക്കാൻ. അല്ലാത്ത പക്ഷം, അലര്‍ജിയോ, പൊള്ളലോ ഏൽക്കാൻ ഇടയുണ്ട്. അതുപോലെ തന്നെ, ആവിപിടിച്ച വെള്ളം ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ കളയുക. മാത്രമല്ല, വെള്ളം ഉപയോഗം കഴിഞ്ഞ് ഇതില്‍ തന്നെ വച്ചിരുന്നാല്‍ ഇതില്‍ ഫംഗസ് വളരാനും ഇത് അടുത്ത തവണ ആവി പിടിയ്ക്കുമ്പോള്‍ ഇന്‍ഫെക്ഷനുകള്‍ വരുത്താനും സാധ്യതയുണ്ട്.

Related posts