പോംഗ്രനേറ്റ് ജ്യൂസ് മുഖത്തു പുരട്ടാം!

ആരോഗ്യത്തിന് സഹായിക്കുന്ന ചിലതെല്ലാം സൗന്ദര്യത്തിനും സഹായിക്കുന്നവയാണ്. പ്രത്യേകിച്ചും പല പച്ചക്കറികളും പഴവർഗങ്ങളും ഈ ഗണത്തിൽ പെടുന്നു. അതിൽ ഒന്നാണ് മാതള നാരങ്ങ അഥവാ പോംഗ്രനേറ്റ്. ഇത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. ഇതു പോലെ തന്നെ ഇത് സൗന്ദര്യത്തിനും ഉപയോഗിക്കാം. ഇതിന്റെ നീരും ഇതിന്റെ തൊലി ഉണക്കപ്പൊടിച്ചതുമെല്ലാം സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. ഗ്രീൻ ടീയേക്കാൾ കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഇ, സി എന്നിവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.

5 Simple and Effective Homemade Pomegranate Face Masks | Makeupandbeauty.com

ഈ പോഷകങ്ങളൊക്കെ നമ്മുടെ ചർമ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുകയും ചെയ്യുന്നു. മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുന്നു. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമ്മത്തിന് തിളക്കമേകുന്ന ഗുണങ്ങളും ഇതിലുണ്ട്. കഠിനമായ മുഖക്കുരുവിനും അതിന്റെ പാടുകൾക്കുമുള്ള ചികിത്സയ്ക്ക് പ്രയോജനകരമാണ് മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത്.

7 Incredible Beauty Benefits Of Pomegranate For Skin, Hair, And Health

ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന സംരക്ഷണ സവിശേഷതകൾ അടങ്ങിയ ഇവ പ്രകൃതിദത്തമായി നിർജ്ജീവ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുവാനും സഹായകരമായി പ്രവർത്തിക്കുന്നു. ഒപ്പം ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുവാനും ചർമ്മത്തെ മനോഹരമാക്കുവാനും ഇത് സഹായിക്കുന്നു. മാത്രമല്ല, മുഖക്കുരുവിനെ തടയുവാനും സുഖപ്പെടുത്തുവാനും, സൂര്യതാപത്തിൽ നിന്ന് സംരക്ഷണമേകുവാനും മാതളം സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്‍സും വൈറ്റ് ഹെഡ്‍സും നീക്കംചെയ്യാൻ ഇത് ഏറെ ഫലപ്രദമാണ്. കൂടാതെ, ഇവ ഉപയോഗിക്കുന്നത് കൊണ്ട് ചർമ്മത്തിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാവുകയുമില്ല. നിങ്ങളുടെ ചർമ്മത്തെ തിളക്കമാർന്നതും മനോഹരവുമാക്കുന്ന ഒരു രഹസ്യ സൗന്ദര്യ വർദ്ധക വസ്തുവാണത്.

11 Must-Try Easy Homemade Pomegranate Face Packs

Related posts