വെള്ളരിക്ക നീര് ദിവസവും മുഖത്ത് പുരട്ടിയാൽ

ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും, ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഉൾപ്പെടുന്ന ഒന്നാണ് വെള്ളരിക്ക. ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന വീക്കത്തെ കുറച്ചു കൊണ്ട് എല്ലായ്പ്പോഴും ജലാംശം ഉള്ളതാക്കി നിലനിർത്താനും മുഖത്തിനു തിളക്കം നൽകാനുമെല്ലാം സഹായിക്കുന്നു. ഇതിന്റെ നീരെടുത്ത് ദിവസവും മുഖത്തു പുരട്ടിയാല്‍ തന്നെ കാര്യമായ ഗുണങ്ങളുണ്ടാകും. മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് ഇത് ഏറെ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ചുളിവു വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതിനും ഇതു മുഖത്തു പുരട്ടുന്നത് നല്ലതാണ്.

കണ്ണിനടിയിലെ കറുപ്പൊഴിവാക്കാന്‍ ഏറ്റവും മികച്ച നല്ലൊരു പ്രതിവിധിയാണ് ഇത്. ദിവസവും അല്‍പകാലം ഇത് അടുപ്പിച്ചു ചെയ്യുന്നത് കണ്ണിനടിയിലെ കറുപ്പിനുളള നല്ലൊന്നാന്തരം പരിഹാരമാണ്. രാത്രി മുഖത്ത് കുക്കുമ്പര്‍ നീരു പുരട്ടി കിടക്കുന്നത് മുഖത്ത് നല്ല നിറം കിട്ടാൻ സഹായിക്കുന്ന ഒന്നാണ്. ബ്ലീച്ചിംഗ് ഇഫക്ട് ധാരാളമുള്ള ഒന്നാണ് വെള്ളരിക്ക. ചർമ്മത്തിനുണ്ടാകുന്ന കരുവാളിപ്പിനും അസ്വസ്ഥതയ്ക്കുമെല്ലാം ഏറ്റവും ഉത്തമമാണ് വെള്ളരിക്ക.

മുഖത്തെ വരണ്ട സ്വഭാവം നീക്കാനുമെല്ലാം കുക്കുമ്പര്‍ നീര് ദിവസവും മുഖത്തു പുരട്ടാം. ബ്ലാക് ഹെഡ്‌സ് പോലുള്ളവയ്ക്ക് ഇത് ഏറെ നല്ലതാണ്. ഇവ പൂര്‍ണമായി നീക്കിയില്ലെങ്കില്‍ തന്നെ, ഇവയുടെ നിറം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശുദ്ധമായ, അതേ സമയം യാതൊരു ദോഷങ്ങളും വരുത്താത്ത വഴിയാണ് കുക്കുമ്പർ നീര് മുഖത്ത് പുരട്ടുക എന്നുള്ളത്. രാത്രിയില്‍ പുരട്ടി കിടക്കുന്നത് കൂടുതല്‍ നല്ലതാണ്.

Related posts