വണ്ണം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനിഗർ

സൗന്ദര്യ സംരക്ഷണം മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഇത് വളരെയധികം ഗുണകരമാണ് ആപ്പിൾ സിഡർ വിനിഗർ. അതാണ് ഇതിനെ വളരെയധികം ജനപ്രിയമാക്കിയത്. മാത്രമല്ല, ഇവ പാചക ആവശ്യങ്ങൾക്കും ഔഷധ ആവശ്യങ്ങൾക്കുമായി കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്നു. ടൈപ്പ് 2 പ്രമേഹം, കരപ്പൻ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ എല്ലാത്തരം രോഗങ്ങൾക്കും പരിഹാരം കാണാൻ ഇത് സഹായിക്കുന്നു. മിക്കപ്പോഴും, ആളുകൾ രാവിലെ വെറും വയറ്റിൽ ആപ്പിൾ സിഡർ വിനാഗിരി കുടിക്കാറുണ്ടെങ്കിലും രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ഒരു പ്രത്യേക രീതിയിൽ ഈ അസിഡിക് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിൽ, കഴിയുന്നതും ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് നന്നായി ഇളക്കി ഉറങ്ങുന്നതിനുമുമ്പ് കുടിക്കുക.

രാത്രിയിൽ സാധാരണ വെള്ളം കുടിക്കുന്നതിന് പകരം ഈ പാനീയം കിടക്കുന്നതിന് തൊട്ട് മുമ്പ് കുടിക്കുന്നതിന്റെ ഗുണഫലങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് കാണാനും കഴിയും. അഞ്ച് വ്യത്യസ്ത രീതികളിൽ ഇത് നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഇത് തേനിൽ അല്ലെങ്കിൽ നാരങ്ങയിൽ കലർത്താം. ഈ വിനാഗിരിയിലെ അസറ്റിക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് സംഭരണം കുറയ്ക്കുകയും അമിതമായ വിശപ്പിനെ അടിച്ചമർത്തുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് എരിയുന്ന പ്രക്രിയ വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾ ഒരിക്കലും ആപ്പിൾ സിഡർ വിനാഗിരി പച്ചയ്ക്ക് കുടിക്കരുത്. അതുപോലെ വായിലെ വായ് നാറ്റം തടയാനും ഇത് സഹായിക്കുന്നുണ്ട്. രാത്രി ഉറങ്ങുന്നതിനു മുമ്പ് നിങ്ങൾ ശരിയായി പല്ല് തേച്ചാലും രാവിലെ നിങ്ങളുടെ വായിൽ നിന്ന് ദുർഗന്ധം വമിക്കാനുള്ള സാധ്യതയുണ്ട്. ഈ ദൈനംദിന പ്രശ്നത്തിന് ഒരു എളുപ്പ പരിഹാരം കാണുവാനായി ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിക്കാം. ആപ്പിൾ സിഡർ വിനാഗിരി വായിലെ മോശകരമായ ബാക്ടീരിയകളെ കൊല്ലുകയും വായയുടെ ആരോഗ്യകരമായ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്നു.ഉറങ്ങുന്നതിനുമുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കുകയും നിങ്ങളുടെ പ്രഭാതം പൂർണ്ണമായും ആസ്വദിക്കുവാൻ സഹായിക്കുകയും ചെയ്യും. ദഹന പ്രശ്നങ്ങൾക്കുള്ള മികച്ച ഒറ്റമൂലി കൂടിയാണിത്.

Related posts