ഇനി ആപ്പിള്‍ 5ജി മാക്ബുക്ക്

5ജി സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി മാക്ബുക്ക് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. 2020ന്റെ അവസാന പകുതിയില്‍ ഈ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് നീക്കം. സെറാമിക് ഉപയോ?ഗിച്ചാണ് ആന്റിന ബോര്‍ഡ് നിര്‍മിക്കുക. ഇതിനാല്‍ സാധാരണ ഉപയോഗിക്കുന്ന ലോഹത്തെക്കാളും ആറിരട്ടി ചെലവ് വരും. സെറാമിക് ഉപയോ?ഗിക്കുന്നതിലൂടെ ട്രാന്‍സ്മിഷന്‍ വേ?ഗതയും സെല്ലുലാര്‍ റിസപ്ഷനും വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. ആപ്പിളിന്റെ 5ജി ഫോണുകള്‍ 2020ല്‍ പുറത്തിറക്കും. ക്വാല്‍ കോം തന്നെയായിരിക്കും ഇതില്‍ 5ജി മോഡം വിതരണം ചെയ്യുകയെന്ന് പ്രമുഖ ആപ്പിള്‍ വിശകലന വി?ദഗ്ധന്‍ മിങ് ചി കുവോ പറഞ്ഞു. ആപ്പിള്‍ 5ജി മോഡങ്ങള്‍ക്കായി ആശ്രയിക്കുന്നത് ക്വാല്‍ കോമിനെയാണ്. എന്നാല്‍, 2022 ഓടെ സ്വന്തം മോഡത്തിലേക്ക് മാറാനാണ് ശ്രമം. അതേസമയം ഡെല്‍, എച്ച്പി, ലെനൊവോ എന്നീ കമ്പനികള്‍ ഈ വര്‍ഷംതന്നെ 5ജി നോട്ട്ബുക്കുകള്‍ പുറത്തിറക്കും.

share this post on...

Related posts