മണവാട്ടിയായൊരുങ്ങി അനുപമ പരമേശ്വരന്‍, ഫോട്ടോഷൂട്ട് വൈറല്‍


തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുകയാണ് നടി അനുപമ പരമേശ്വരന്‍. അടുത്തിടെ അനുപമ നടത്തിയ ഒരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വെഡ്ഡിംഗ് വോസ് മാഗസിനു വേണ്ടിയാണ് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. മാഗസിന്റെ ഡിസംബര്‍ ലക്കം കവര്‍ ഗേളായിട്ടാണ് അനുപമ എത്തിയിരുന്നത്. വീഡിയോയില്‍ വിവാഹ ദിവസങ്ങള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അനുപമ.

തെലുങ്കില്‍ ഹലോ ഗുരു പ്രേമ കൊസമേ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ റാം പോത്തിനേനിയുടെ നായികയായിട്ടാണ് അനുപമ എത്തിയിരുന്നത്. കന്നഡത്തില്‍ പൂനീത് രാജകുമാറിന്റെ നായികയായുളള നാട സര്‍വ്വബൌമയാണ് അനുപമയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചിരുന്നത്. തമിഴില്‍ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അനുപമ പരമേശ്വരന്‍ അഭിനയിച്ചിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

share this post on...

Related posts