പാമ്പുകടിയേറ്റാല്‍ ആന്റിവെനം ചികിത്സ ലഭിക്കുന്നത് ഏതൊക്കെ ആശുപത്രികളില്‍? സമഗ്ര വിവരങ്ങള്‍

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ചികിത്സ ലഭിക്കുന്നത് ഏതൊക്കെ ആശുപത്രികളില്‍? സമഗ്ര വിവരങ്ങള്‍
പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാന്‍ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം. ഇതൊക്കെയാണെങ്കിലും ഒരിക്കലും പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ഹോസ്പിറ്റലില്‍ അതു കണ്ടു പിടിക്കാം.

പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്.കടിയേറ്റവര്‍ ഭയന്ന് ഓടരുത്.വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.
കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത്
രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക.
എത്രയും വേഗം ASV (ആന്റി സ്‌നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
ഏതൊക്കെ വിഷ പാമ്പുകള്‍ കേരളത്തില്‍ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്. അതായത് കരയില്‍ കാണുന്ന 95 തരം പാമ്പുകള്‍ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍ത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്‍ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

അപ്പോള്‍ എന്താണ് മറുമരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

പാമ്പിന്‍ വിഷം ഏറ്റാല്‍ കൊണ്ട് പോകേണ്ട ആശുപത്രികള്‍ ചുവടെ. ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളില്‍ കയറി വിലപ്പെട്ട സമയം കളയാതിരിക്കാം.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്.
SAT തിരുവനന്തപുരം.
ജനറല്‍ ആശുപത്രി, തിരുവനന്തപുരം
ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര.
PRS ഹോസ്പിറ്റല്‍, കിള്ളിപ്പാലം
സി എസ് ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം.
ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട്
KIMS ആശുപത്രി
കൊല്ലം ജില്ല

ജില്ലാ ആശുപത്രി, കൊല്ലം.
താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍ .
താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി.
ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി.
സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
ഉപാസന ഹോസ്പിറ്റല്‍, കൊല്ലം.
ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം.
സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം.
ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം.
പത്തനംതിട്ട ജില്ല

ജനറല്‍ ആശുപത്രി, പത്തനംതിട്ട
ജനറല്‍ ആശുപത്രി, അടൂര്‍
ജനറല്‍ ആശുപത്രി, തിരുവല്ല
ജില്ലാ ആശുപത്രി, കോഴഞ്ചേരി
താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല .
ഹോളിക്രോസ് ആശുപത്രി, അടൂര്‍
തിരുവല്ല മെഡിക്കല്‍ മിഷന്‍
ആലപ്പുഴ ജില്ല

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
ജില്ലാ ആശുപത്രി, മാവേലിക്കര
താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല
താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂര്‍
കെ സി എം ആശുപത്രി, നൂറനാട്
കോട്ടയം ജില്ല

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം.
ജനറല്‍ ആശുപത്രി, കോട്ടയം.
ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി.
സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
കാരിത്താസ് ആശുപത്രി
ഭാരത് ഹോസ്പിറ്റല്‍
എറണാകുളം ജില്ല

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി.
ജനറല്‍ ആശുപത്രി, എറണാകുളം.
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി.
നിര്‍മ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോള്‍ ഈ സൗകര്യം ലഭ്യമല്ല).
മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം
ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ.
ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി, അങ്കമാലി.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം.
അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം.
ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം.
സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം.
താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍
തൃശ്ശൂര്‍ ജില്ല

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍.
ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
മലങ്കര ആശുപത്രി, കുന്നംകുളം.
എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി.
അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍.
ജനറല്‍ ആശുപത്രി, തൃശ്ശൂര്‍.
ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍.
താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
പാലക്കാട് ജില്ല

സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
പാലന ആശുപത്രി.
വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം.
പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്.
സേവന ഹോസ്പിറ്റല്‍, പട്ടാമ്പി.
പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂര്‍.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
മലപ്പുറം ജില്ല

മഞ്ചേരി മെഡിക്കല്‍ കോളേജ്.
അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍.
കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
മിഷന്‍ ഹോസ്പിറ്റല്‍, കോടക്കല്‍.
അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.
ജില്ലാ ആശുപത്രി, തിരൂര്‍.
ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.
ഇടുക്കി ജില്ല

ജില്ലാ ആശുപത്രി, പൈനാവ്
താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
താലൂക്ക് ആസ്ഥാന ആശുപത്രി,നെടുങ്കണ്ടം
താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
താലൂക്ക് ആശുപത്രി, അടിമാലി
പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം
വയനാട് ജില്ല

ജില്ലാ ആശുപത്രി, മാനന്തവാടി
ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
ജനറല്‍ ആശുപത്രി, കല്‍പ്പറ്റ
കോഴിക്കോട് ജില്ല

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,കോഴിക്കോട്
ആസ്റ്റര്‍ മിംസ് ആശുപത്രി, കോഴിക്കോട്
ബേബി മെമ്മോറിയല്‍ ആശുപത്രി
ആശ ഹോസ്പിറ്റല്‍, വടകര
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ & ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
കണ്ണൂര്‍ ജില്ല

പരിയാരം മെഡിക്കല്‍ കോളേജ്
സഹകരണ ആശുപത്രി, തലശ്ശേരി
എ.കെ.ജി മെമ്മോറിയല്‍ ആശുപത്രി
ജനറല്‍ ആശുപത്രി, തലശേരി
ജില്ലാ ആശുപത്രി, കണ്ണൂര്‍
കാസര്‍ഗോഡ് ജില്ല

ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്
ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
ഹരിദാസ് ക്ലിനിക്, നീലേശ്വരം
ലേഖകന്‍

ഡോ.ഡാനിഷ് സലീം
ഐഎംഎ വൈസ് പ്രസിഡന്റ്-കോവളം
തിരുവനന്തപുരം പിആര്‍എസ് ആശുപത്രി എമര്‍ജന്‍സി വിഭാഗം മേധാവി
കടപ്പാട് Mathrubhumionline

share this post on...

Related posts