ആഘോഷങ്ങള്‍ ഇല്ലാതെ ഒരു പിള്ളേരോണം കൂടി

കേരളം അതിജീവനത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ ഇന്ന് ആഘോഷങ്ങളില്ലാതെ പിള്ളേരോണം. കര്‍ക്കടക മാസത്തിലെ തിരുവോണം നാളിലാണ് പിള്ളേരോണം കൊണ്ടാടിവരുന്നത്. പൊന്നില്‍ ചിങ്ങത്തിലെ തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പാണെങ്കിലും പൂക്കളവും ഓണപ്പുടവയും ഈ ദിവസം ഉണ്ടാകാറില്ല. എന്നാല്‍ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സദ്യ പിള്ളേരോണത്തിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള ഓണാഘോഷമാണ് പിള്ളേരോണം. ഈ ദിവസം കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിന്‍കൊമ്പില്‍ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേര്‍ന്നുള്ള കളികളും കുട്ടികള്‍ക്കായി വിഭവസമൃദ്ധമായ സദ്യയമുണ്ടാകും. പിന്നീടുള്ള 27 ദിവസം കഴിഞ്ഞാല്‍ തിരുവോണ നാളായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് പിള്ളേരോണം ആഘോഷിച്ചു വരുന്നത്. കര്‍ക്കടക മാസത്തില്‍ വാമനന്റെ ഓര്‍മ്മക്കായി വൈഷ്ണവര്‍ ആയിരുന്നു പിള്ളേരോണം ആഘോഷിച്ച് തുടങ്ങിയത്. പണ്ട് സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

share this post on...

Related posts