സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കൊച്ചിയില്‍ മരണം മൂന്നായി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്കാണ് (79) കൊവിഡ് സ്ഥിരീകരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ മകനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ കൊവിഡ് മരണങ്ങള്‍ മൂന്നായി. സംസ്ഥാനത്തെ 29ാം കൊവിഡ് മരണമാണിത്.
ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ ജോലിക്കാര്‍ നിരീക്ഷണത്തില്‍ പോയി. രായമംഗലം പഞ്ചായത്തില്‍ കൊവിഡ് അടിയന്തര യോഗം ചേര്‍ന്നു. ബാലകൃഷ്ണന്‍ ആദ്യമായി ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് തത്കാലികമായി അടച്ചു.

Related posts