അഞ്ജലി അമീര്‍ എന്ന നക്ഷത്രം; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയുടെ ജീവിതം സിനിമയാകുന്നു

southlive-english2F2016-122Fc57c19cd-a958-4c82-a4e0-0215e1feb6a82F12888539_1601453390178692_9182263855201462588_o

കൊച്ചി: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായികയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. 101 ഇന്ത്യ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ഒരുക്കുന്ന ട്രാന്‍സ്ജെന്‍ഡല്‍ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഒഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്. മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലി കോഴിക്കോട് സ്വദേശിനിയാണ്. അഞ്ജലിയെപ്പോലെ ജീവിത വിജയം നേടിയവരെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മുന്നിലെത്തിക്കുകയാണ് ഈ സീരീസ് സിനിമ കൊണ്ട് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.

താരം തന്നെയാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. വെബ് പോര്‍ട്ടലിലെ ശരത് ജോര്‍ജ് ബെന്നിയാണ് അഞ്ജലിയെ ജീവിതവുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നതും സംവിധായകന്‍ ശരത് ജോര്‍ജ് ബെന്നി തന്നെയാണ്. ഒരു മോണിംഗ് വര്‍ക്കൗട്ടിനിടയില്‍ അഞ്ജലി തന്റെ ഫ്ളാഷ് ബാക്കിലേക്ക് ഒരു ഓട്ടം നടത്തുകയാണ്. വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

anjali-ameer-breaking-social-barriers-by-being-a-part-of-mammoottys-peranbu-750-1499340469-1_crop

മമ്മൂട്ടി നായകനായി എത്തുന്ന പേരന്‍പ് എന്ന ചിത്രത്തിലാണ് അഞ്ജലി നായികയായി അഭിനയിക്കുന്നത്. മമ്മൂട്ടിയാണ് തന്നെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് എന്ന് ഏഷ്യനെറ്റ് പ്ലസിലെ ചാറ്റ്ഷോയില്‍ സംസാരിക്കവെ അഞ്ജലി പറഞ്ഞിരുന്നു.

share this post on...

Related posts