‘നിങ്ങള്‍ക്കായി കാത്തുവച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍’; അനില്‍ മുരളിക്ക് ആദരാഞ്ജലികളുമായി മലയാളസിനിമ

നടന്‍ അനില്‍ മുരളിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍. മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധിപേരാണ് അനിലിന് ആദരാഞ്ജലികള്‍ നേര്‍ന്നെത്തിയത്.

അനിൽ മുരളിക്ക്‌ ആദരാഞ്ജലികൾ

Posted by Mammootty on Thursday, July 30, 2020

അനിൽ മുരളിക്ക് ആദരാഞ്ജലികൾ

Posted by Mohanlal on Thursday, July 30, 2020

അരുണ്‍ ഗോപി: പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍… നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍ ഒരു അനിയനെ പോലെ ചേര്‍ത്തു നിര്‍ത്തിയ ചേട്ടന്‍… ആദരാഞ്ജലികള്‍ അനിലേട്ടാ…

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്കാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ… ആദരാഞ്ജലികൾ അനിലേട്ടാ…!!🙏🏻🙏🏻🙏🏻

Posted by Arun Gopy on Thursday, July 30, 2020

അഖില്‍ പോള്‍: ഞാന്‍ ആദ്യമായി ‘ആക്ഷന്‍’ പറഞ്ഞ താരം…പ്രിയപ്പെട്ട അനിലേട്ടന്‍ യാത്രയായി.. ആദരാഞ്ജലികള്‍

Rest in peace Anil Etta. #AnilMurali

Posted by Prithviraj Sukumaran on Thursday, July 30, 2020

Anilettanum poyi

Posted by Tiny Tom on Thursday, July 30, 2020

U were such a pure soul RIP anil uncle😞🙏💔me & my family will miss you…

Posted by Malavika menon on Thursday, July 30, 2020

ആദരാഞ്ജലികൾ 😔 💐

Posted by Dulquer Salmaan on Thursday, July 30, 2020

U’ll be missed Anil etta! Rest in peace.. #AnilMurali

Posted by Indrajith Sukumaran on Thursday, July 30, 2020

പറയാൻ വാക്കുകളില്ല ,പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ 🌹

Posted by Dileep on Thursday, July 30, 2020

വില്ലനായും സഹനടനായും മലയാളസിനിമയില്‍ സജീവസാന്നിധ്യമായിരുന്നു അനില്‍ മുരളി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ടെലിവിഷന്‍ രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ താരമാണ് അനില്‍. 1993ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.
മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയില്‍ ഉയര്‍ന്നുവന്നത്. വാല്‍ക്കണ്ണാടി- എന്ന കലാഭവന്‍ മണി സിനിമയിലെ അനില്‍ മുരളി അവതരിപ്പിച്ച വില്ലന്‍ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി. തുടര്‍ന്ന് നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നൂറിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ സുമ. അവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. ആദിത്യ, അരുന്ധതി.

Related posts