ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്

ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്. പ്രശാന്ത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീറാം രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അന്ധാധുനിലെ അഭിനയത്തിന് നായകന്‍ ആയുഷ്മാന്‍ ഖുറാനെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധാധുന്‍. രാധികാ ആംപ്‌തെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴില്‍ ആരായിരിക്കും നായിക എന്ന് വ്യക്തമാക്കിയിട്ടില്ല. മികച്ച നടനുള്ള പുരസ്‌കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് വിക്കി കൌശലും ആയുഷ്മാന്‍ ഖുറാനെയ്‌ക്കൊപ്പം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം പ്രശാസന്ത് എ വെങ്കടേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും നായകനാകുന്നുണ്ട്.

share this post on...

Related posts