ചില കാര്യങ്ങള്‍ കാണാന്‍ കണ്ണാടി വേണ്ടെന്ന് പറഞ്ഞ അമൃത സുരേഷിന് കിട്ടിയ മറുപടി കണ്ടോ

ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്. ബിഗ്ബോസ് സീസണ്‍ 2ല്‍ മത്സരാര്‍ഥിയായി എത്തിയതോടെ അമൃതയും അഭിരാമിയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഷോ തീര്‍ന്ന ശേഷവും സോഷ്യല്‍മീഡിയയില്‍ അമൃത സജീവമാണ്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമൃത സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. കണ്ണട മൂക്കിന്‍ തുമ്പത്ത് വെച്ചിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത സുരേഷ് കുറിച്ചിരിക്കുന്നത് ജീവിതത്തിലെ ചില കാര്യങ്ങള്‍ കാണാന്‍ കണ്ണടയുടെ ആവശ്യമൊന്നുമില്ലെന്നാണ്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിന് ഒരു ആരാധിക മറുപടിയും കൊടുത്തിട്ടുണ്ട്. ഈ കമന്റ് ഇപ്പോള്‍ വൈറലാകുകയാണ്. പക്ഷേ രണ്ട് മുഖമുള്ളവരെ കാണാന്‍ എനിക്ക് കണ്ണാടി അത്യാവശ്യമെന്നായിരുന്നു ആ കമന്റ്. ഈ കമന്റ് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ചിത്രവും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത് അമൃതയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്നലെ നടന്‍ ബാലയുടെ ഒരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ഡൗണിലും ബാല കൊച്ചിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ്. ബാലയുടെ ഏകമകള്‍ പാപ്പു അമ്മ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ബാലയാകട്ടെ വേറൊരു ജീവിതത്തെപറ്റി ചിന്തിക്കാതെ കൊച്ചിയിലാണ് താമസം. ഈ അവസരത്തിലാണ് മാതൃദിനത്തില്‍ വികാരനിര്‍ഭരമായ വീഡിയോയുമായി ബാല എത്തിയത്. നിരവധി പേരാണ് മറ്റൊരു വിവാഹം കഴിക്കൂ എന്ന വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്. സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹമോചനം കൂടി. നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹ മോചിതരാവുന്നു. ഇരുവരും കൌണ്‍സിലിംഗിനായി കൊച്ചിയിലെ കുടുംബ കോടതിയില്‍ എത്തി. വിവാഹമോചന നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ഹാജരായത്. കുഞ്ഞിനെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കി ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്തനായി ബാല അറിയിച്ചത്. ഈ വാര്‍ത്ത നിഷേധിച്ച് അമൃതാ സുരേഷ് രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ നിലവിലുള്ളൂ എന്നായിരുന്നു അമൃത പ്രതികരിച്ചത്. വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജീവിതത്തില്‍ ഇനി മകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും ബാല അന്ന് പറഞ്ഞിരുന്നു.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത. തമിഴിലും മലയാളത്തിലുമായി അഭിനയരംഗത്തുള്ള ബാല പുലിമുരുഗനിലാണ് അവസാനമായി അഭിനയിച്ചത്. നാല് വയസ്സുള്ള അവന്തിക എന്ന മകളും അമൃതാ-ബാല ദമ്പതികള്‍ക്ക് ഉണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതോടെയാണ് അമൃത സുരേഷിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത് കുട്ടിക്കാലം മുതലേ തന്നെ സംഗീതപഠനം ആരംഭിച്ച അമൃത മികച്ചൊരു ഗായികയാണെന്ന് തെളിയിച്ചിരുന്നു. വ്യത്യസ്തമായ ഗാനങ്ങളുമായെത്തുമ്പോള്‍ പ്രേക്ഷകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ഈ പരിപാടി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് പിന്നണി ഗാനരംഗത്തും സ്റ്റേജ് പരിപാടികളിലും അമൃത സജീവമായത്. അമൃതയക്ക് പിന്നാലെയായി അഭിരാമി സുരേഷും സജീവമായതോടെ ഇരുവരും മ്യൂസിക് ബാന്‍ഡ് തുടങ്ങുകയായിരുന്നു. ചേച്ചിയുടേയും അനിയത്തിയുടേയും പാട്ടിന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മകളായ പാപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും അമൃത എത്താറുണ്ട്. തെന്നിന്ത്യന്‍ താരമായ ബാലയായിരുന്നു അമൃതയെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. മകള്‍ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. മകളുടെ പാട്ടും ഡാന്‍സുമൊക്കെ പങ്കുവെച്ച് അമൃത എത്താറുണ്ട്.
32ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്നാണ് അമൃത ഇപ്പോള്‍ എത്തിയിട്ടുള്ളത്. കുടുംബസമേതമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് കമന്റുമായി ആരാധകരെത്തിയത്. പുതുവത്സരത്തെ വരവേല്‍ക്കുന്നതിനിടയില്‍ ഈ സന്തോഷവും കൂടിയെത്തിയതോടെ അമൃതയും അഭിരാമിയും വളരെ ആക്ടീവാണ്. ഇത്തവണത്തെ ആഘോഷം കളറായിരിക്കുമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. രണ്ട് കല്യാണം കൂടി ഇനിയും നടത്താനുണ്ടെന്നും അച്ഛനും അമ്മയ്ക്കും അത് വലിയ കടമ്പയാണെന്നുമുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. അതേ സമയം തന്നെ ബാലയെക്കുറിച്ചുള്ള കമന്റുകളുമുണ്ട്. പാവം ബാല, എത്ര ഫീല്‍ ചെയ്യുന്നുണ്ടാവും അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. പാപ്പുക്കുട്ടനും സംഗീതവഴിയെ സഞ്ചരിച്ച് തുടങ്ങുകയാണെന്നും മഹാനവമി ദിനത്തില്‍ മൂകാംബികയില്‍ വെച്ചാണ് തുടക്കം കുറിക്കുന്നതെന്നും വ്യക്തമാക്കി അമൃത സുരേഷ് എത്തിയിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഏറെ കാത്തിരുന്ന നിമിഷമാണ് ഇതെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും അമൃത കുറിച്ചിരുന്നു. പാപ്പുവിന് ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തിയിട്ടുണ്ട്. നടന്‍ ബാലയുടേയും ഗായിക അമൃത സുരേഷിന്റെയും മകളായ പപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

Related posts