75 ശതമാനം കരളും പ്രവര്‍ത്തനരഹിതം ജീവിക്കുന്നത് 25 ശതമാനത്തില്‍; അമിതാഭ് ബച്ചന്‍

എട്ട് വര്‍ഷത്തോളം തനിക്ക് ക്ഷയരോഗബാധയുണ്ടെന്ന് തിരിച്ചറിയാനായില്ലെന്നും ഹെപ്പറ്റൈറ്റിസ് ബാധ മൂലം തന്റെ കരള്‍ 75 ശതമാനം നശിച്ച് പോയെന്നും ഇന്ന് ജീവിക്കുന്നത് 25 ശതമാനം മാത്രം പ്രവര്‍ത്തിക്കുന്ന കരള്‍ കൊണ്ടാണെന്നും അമിതാഭ് ബച്ചന്‍. എന്‍ഡിവിയുടെ സ്വസ്ത് ഇന്ത്യ ലോഞ്ചില്‍ ലക്ഷണം നോക്കി നേരത്തെ രോഗ നിര്‍ണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.

ബച്ചന്റെ വാക്കുകള്‍

‘നേരത്തെ രോഗനിര്‍ണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാന്‍ ഞാന്‍ എന്റെ ജീവിതം തന്നെയാണ് ഉദാഹരണമായി കാണിക്കുന്നത്. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ച വ്യക്തിയാണ്, ഹെപ്പറ്റൈറ്റിസ് ബി അതിജീവിച്ച വ്യക്തിയാണ്. ഇത് തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ് എനിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത്. പക്ഷേ അത് തിരിച്ചറിഞ്ഞത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അപ്പോഴേക്കും എന്റെ 75 ശതമാനം കരളും പ്രവര്‍ത്തനരഹിതമായിത്തീര്‍ന്നിരുന്നു.. ബാക്കിയുള്ള 25 ശതമാനത്തിലാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്.

share this post on...

Related posts