ഇന്ന് ഒന്നാം വിവാഹവാര്‍ഷികം, ഒപ്പം നിന്നവര്‍ക്ക് നന്ദി: ആദിത്യന്‍ ജയന്‍

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് സീരിയല്‍ താരം ആദിത്യന്‍ ജയന്‍. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മനോഹരമായ നിമിഷങ്ങളാണ് ഈ ഒരു വര്‍ഷം ഉണ്ടായത്. ഇതിനിടയില്‍ ഒരു കുഞ്ഞഥിതി ജീവിതത്തിലേക്കു വന്നു. ഈശ്വരനോടും കൂടെ നിന്ന സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദിയുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പില്‍ ആദിത്യന്‍ വ്യക്തമാക്കി.
‘അവര്‍ എന്റെ മരണം ഉള്‍പ്പടെ ആഗ്രഹിക്കുന്നു’ ; വികാരനിര്‍ഭരനായി ആദിത്യന്‍ ജയന്‍
‘അവര്‍ എന്റെ മരണം ഉള്‍പ്പടെ ആഗ്രഹിക്കുന്നു’ ; വികാരനിര്‍ഭരനായി ആദിത്യന്‍ ജയന്‍
2019 ജനുവരി 25ന് കൊല്ലം കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിലായിരുന്നു സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും വിവാഹം. നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഈ വിവാഹത്തെത്തുടര്‍ന്ന് ഉണ്ടായിരുന്നു.

ആദിത്യന്റെ കുറിപ്പ് വായിക്കാം;

”ഇന്നു 25.1.2020”

ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു ആദ്യമായി ഈശ്വരനോട് നന്ദി. ഒരു വര്‍ഷം പോയത് സത്യത്തില്‍ അറിഞ്ഞില്ല. പലരും കേട്ടപ്പോള്‍ ഷോക്ക് ആയി പോയി, ഞങ്ങളും.
എല്ലാ കുടുംബത്തിലും ഉള്ളത് പോലെ ചെറിയ ചെറിയ പിണക്കവും വഴക്കും അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങളും ആണ് ഈ ഒരു വര്‍ഷം ഞങ്ങള്‍ക്ക് ഈശ്വരന്‍ തന്നത്.

ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു.

Posted by PrimoPost on Saturday, January 25, 2020

ആ മനോഹരമായ നിമിഷങ്ങളില്‍ ഈശ്വരന്‍ തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അഥിതി. ഞങ്ങളുടെ മകന്‍ അര്‍ജുന്‍. അതിനും ഈശ്വരനോട് ഒരായിരം നന്ദി.
പിന്നെ ഞങ്ങള്‍ സ്‌നേഹിച്ച ഒരുപാടു പേരില്‍ നിന്നും മറക്കാന്‍ കഴിയാത്ത നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി. അതിനും പരാതി ഇല്ല. എല്ലാവരും നമ്മളെ സ്‌നേഹിക്കണമെന്നോ നല്ലത് പറയണമെന്നും നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല. അവരെ അവരുടെ വഴിക്കു വിടുക, ഒപ്പം നിന്നവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും എന്റെ നല്ലവരായ സുഹൃത്തുകള്‍ക്കും എന്റെ ഈശ്വരനോടും എന്റെ വടക്കുംനാഥനോടും ഒരായിരം നന്ദി.
കഴിഞ്ഞുപോയ ദിവസങ്ങളില്‍ ഞങ്ങളുടെ ഭാഗത്തു നിന്നും ആര്‍ക്കെങ്കിലും എന്തേലും തെറ്റ് വന്നെങ്കില്‍ ക്ഷമിക്കണം എല്ലാവര്‍ക്കും നല്ലത് വരട്ടെ.

share this post on...

Related posts