പ്രൈം വീഡിയോ ചാനലുകളുമായി ആമസോണ്‍

വൈവിധ്യമാര്‍ന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സര്‍വീസുകളില്‍ നിന്നുള്ള സവിശേഷമായ കണ്ടന്റുകള്‍ ആസ്വദിക്കാന്‍ പ്രൈം അംഗങ്ങള്‍ക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ട് ആമസോണ്‍. സെപ്തംബര്‍ 24 മുതലാണ് പ്രൈം വീഡിയോ ചാനലുകള്‍ ലഭ്യമാകുക. സുഗമമായ വിനോദ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കണ്ടന്റുകള്‍ വേഗത്തില്‍ കണ്ടെത്താനും തടസരഹിതമായി പണമടയ്ക്കാനുമുള്ള ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് അവതരിപ്പിക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ വഴി പ്രൈം അംഗങ്ങള്‍ക്ക് ജനപ്രിയ ഒടിടി സേവനങ്ങളുടെ ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ നടത്താനും ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ഇന്ത്യയില്‍ അവരുടെ കണ്ടന്റ് സ്ട്രീം ചെയ്യാനുമാകും. ഡിസ്‌കവറി +, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യുബേ, മുബി, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷോ4ട്ട്‌സ് ടിവി എന്നീ 8 വീഡിയോ സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പരിപാടികള്‍, സിനിമകള്‍, റിയാലിറ്റി ടിവി, ഡോക്യുമെന്ററികള്‍ തുടങ്ങിയ ഗ്ലോബല്‍, ലോക്കല്‍ കണ്ടന്റുകള്‍ ആസ്വദിക്കാന്‍ പ്രൈം വീഡിയോ ചാനലുകള്‍ വഴി പ്രൈം അംഗങ്ങള്‍ക്ക് കഴിയും. ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷ9 സഹിതമാണ് ഇവ ലഭ്യമാകുക. തിരഞ്ഞെടുക്കുന്ന സേവനങ്ങള്‍ക്കു മാത്രം ഉപഭോക്താക്കള്‍ പണമടച്ചാല്‍ മതി. അവതരണത്തിന്റെ ഭാഗമായി ഒടിടി ചാനലുകള്‍ നല്‍കുന്ന പ്രത്യേക വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനും പ്രൈം അംഗങ്ങള്‍ക്ക് ആസ്വദിക്കാം.

Related posts