ആമസോൺ പ്രൈം ഡേ; വിലക്കുറവിൽ 5 കിടിലൻ ലാപ്‌ടോപ്പുകൾ

ഈ കോമേഴ്‌സ് ഭീമന്മാരായ ആമസോണിന്റെ പ്രൈം ഡേ സെയ്ൽ 2021 ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കും. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ, അക്‌സെസ്സറികൾ, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ എന്നിവ മികച്ച ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പഠനത്തിനും, ഓഫീസിൽ ആവശ്യങ്ങൾക്കുമായി നിങ്ങൾ ഒരു ലാപ്ടോപ്പ് തേടുകയാണെങ്കിൽ മികച്ച വിലക്കുറവിൽ ലാപ്ടോപ്പ് പ്രൈം ഡേ വില്പനയിൽ സ്വന്തമാക്കാം. ഗെയിമിങ് ലാപ്ടോപ്പുകൾക്കും മികച്ച വിലക്കിഴിവ് ആമസോൺ ഒരുക്കിയിട്ടുണ്ട്.

Amazon Prime Day Sale 2021: Tips and tricks to get great deals and heavy  discounts

എം1 മാക്ബുക്ക് പ്രോ – 1,16,790 രൂപ വിലയുള്ള എം1 മാക്ബുക്ക് പ്രോയ്ക്ക് ഇന്ന് 1,08,990 രൂപ മാത്രം. 3.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേ, 8 ‑ കോർ സിപിയു, 8 ‑ കോർ ജിപിയു ഉള്ള ആപ്പിൾ എം 1 ചിപ്പ്, 8 ജിബി റാം, 256 ജിബി എസ്എസ്ഡി, ടച്ച് ബാർ, ടച്ച് ഐഡി എന്നിവയാണ് എം1 മാക്ബുക്ക് പ്രോയുടെ ഫീച്ചറുകൾ.എം1 മാക്ബുക്ക് എയർ – 92,990 രൂപ വിലയുള്ള എം1 മാക്ബുക്ക് എയർ പ്രൈം ഡേ സെയ്‌ലിൽ 84,990 രൂപയ്ക്ക് സ്വന്തമാക്കാം. 13.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേ, 8 ‑ കോർ സിപിയുവും 7 ‑ കോർ ജിപിയുവും ഉള്ള ആപ്പിൾ എം 1 ചിപ്പ്, 8 ജിബി റാം, 256 ജിബി എസ്എസ്ഡി, ടച്ച് ഐഡി എന്നിവയാണ് എം1 മാക്ബുക്ക് എയറിന്റെ സവിശേഷതകൾ.ലെനോവോ ഐഡിയപാഡ് സ്ലിം 5 – 58,990 രൂപയാണ് ഈ ലാപ്ടോപ്പിന്റെ വില. അതെ സമയം 57,990 രൂപയ്ക്ക് ലാപ്ടോപ്പ് ആമസോൺ പ്രൈം ഡേ സെയ്‌ലിൽ സ്വന്തമാക്കാം.

Amazon Prime Day 2022 date prediction – plus will there be a second Prime  Day in 2021? | T3

ഇത് പക്ഷെ ബാങ്ക് ഓഫാറാണ്. (എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ (ഇഎംഐ) ഉപയോഗിച്ച് 1750 രൂപ കിഴിവ് + എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ഇഎംഐ എന്നിവയ്ക്ക് 2000 രൂപ ക്യാഷ്ബാക്ക്).അസൂസ് വിവോബുക്ക് 14 (2020) – 52,751 രൂപ വിലയുള്ള അസൂസ് വിവോബുക്ക് 14 (2020) ആമസോൺ പ്രൈം ഡേ സെയ്‌ലിൽ 49,990 രൂപയ്ക്ക് വാങ്ങാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ വില 46,240 രൂപയായി കുറയും. 14 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേ, 10th ജെൻ ഇന്റൽ കോർ ഐ 5-1035 ജി 1, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്, 8 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയാണ് ലാപ്ടോപ്പിന്റ സ്പെസിഫിക്കേഷനുകൾ.

Related posts