” രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018 ”

1d6040ca54146fbd8ca2adcfe0ca2d21

ബംഗലൂരു: രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018. ഒക്ടോബര്‍ 10-15, ഒക്ടോബര്‍ 24 – 2 8, നവംബര്‍ 2 -5 എന്നീ ദിവസങ്ങളിലായി സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റ് , ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് എന്ന നേട്ടങ്ങള്‍ ആമസോണ്‍.ഇന്‍ കരസ്ഥമാക്കി. രാജ്യത്തെ ആകെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പകുതിയോളം പേര്‍ ആമസോണ്‍.ഇന്‍ സന്ദര്‍ശിച്ചു. ചെറുകിട പട്ടണങ്ങളില്‍ നിന്നുള്ളവരാണ് 89 ശതമാനം വരുന്ന പുതിയ ഉപഭോക്താക്കള്‍. എഴുപതിനായിരത്തോളം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് ഒരു ഓര്‍ഡറെങ്കിലും ലഭിച്ചു. പുതിയ പ്രൈം അംഗത്വങ്ങളുടെ എണ്ണത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവ് ഉണ്ടായെന്നും ആമസോണ്‍ ഇന്ത്യ എസ്‌വിപി & കണ്‍ട്രിഹെഡ് അമിത് അഗര്‍വാള്‍ പറഞ്ഞു. ഹിന്ദി വൈബ് സൈറ്റ് വികസിപ്പിച്ചതും ആദ്യത്തെ പര്‍ച്ചേസിംഗിന് സൗജന്യ ഷിപ്പിംഗ് നല്‍കിയതും വില്‍പന കൂടാനിടയായി. പുതിയതായി ഹിന്ദി വൈബ് സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സേവനമെത്തിക്കാന്‍ സാധിക്കുന്ന ആകെ പിന്‍കോഡുകളില്‍ 99.3 ശതമാനത്തില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരില്‍ 81 ശതമാനം പേരും ഇത്തവണയും ഉല്‍പ്പന്നങ്ങള്‍ വാങ്ങി എന്നത് മറ്റൊരു പ്രത്യേകതയാണ്. വിദൂരമായ പ്രദേശങ്ങളായ ഹിമാചല്‍ പ്രദേശിലെ സോളന്‍, ഹരിയാനയിലെ പിന്‍ജോര്‍, പശ്ചിമ ബംഗാളിലെ മാള്‍ഡ, ആന്‍ഡമാനിലെ ഹാവ്‌ലോക്ക്, കേരളത്തിലെ മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ പോലും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു. വില്‍പ്പന ഏറ്റവും കൂടിയ ദിവസങ്ങളില്‍ 300 ഫ്‌ലൈറ്റുകളില്‍ പെട്ടെന്ന് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു.

” ആ റെക്കോര്‍ഡുകളെല്ലാം ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം… ”
പ്രൈം മെംബര്‍ഷിപ്പ് എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 340 പട്ടണങ്ങളില്‍ നിന്നുള്ളവരെ പ്രൈം അംഗങ്ങളായി ചേര്‍ക്കാന്‍ സാധിച്ചു. വടക്ക് കാശ്മീരിലെ ലേയും ദക്ഷിണേന്ത്യയില്‍ നിന്ന് കന്യാകുമാരിയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രൈം മ്യൂസിക്കിന് ഏറ്റവും കൂടുതല്‍ ശ്രോദ്ധാക്കളെത്തിയതും ഇക്കാലയളവിലാണ്. ഡെബിറ്റ് കാര്‍ഡ് ഇഎംഐ, ആമസോണ്‍ പേ ഇഎംഐ, ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ കൂപ്പണുകള്‍ എന്നീ പുതിയ പേയ്‌മെന്റ് സംവിധാനങ്ങളും ഇത്തവണ ആമസോണ്‍.ഇന്‍ അവതരിപ്പിച്ചു. നോ കോസ്റ്റ് ഇഎംഐ, കാഷ്ബാക്ക് ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി നല്‍കി. മറ്റുള്ള സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദിനങ്ങളിലെ വില്‍പനയില്‍ 20 മടങ്ങാണ് വര്‍ദ്ധന. ഫയര്‍ ടിവി സ്റ്റിക്കിന്റെ വില്പനയില്‍ 2.6 മടങ്ങും കിന്‍ഡില്‍ ഡിവൈസുകളുടെ വില്‍പനയില്‍ 9 മടങ്ങും വര്‍ദ്ധനയുണ്ടായി. കിന്‍ഡില്‍ ഇ ബുക്ക്‌സില്‍ 8 മടങ്ങ് അധികം വില്‍പനയുണ്ടായി. ആമസോണ്‍ ലോഞ്ച് പാഡില്‍ വളര്‍ച്ച 8 മടങ്ങാണ്. സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയിലും വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. വണ്‍ പ്ലസ്, ഷവോമി എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ശതമാനമാണ് വര്‍ദ്ധന. ടെലിവിഷനുകളില്‍ ഷവോമി, ബിപിഎല്‍, സാന്യോ എന്നിവയാണ് ഏററവും കൂടുതല്‍ വിറ്റ് പോയത്. ഡിഎസ്എല്‍ആര്‍ ക്യാമറ, ഹെഡ്‌ഫോണ്‍, സ്പീക്കറുകള്‍ എന്നിവക്കും ധാരാളം ആവശ്യക്കാരുണ്ടായി.

ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് ഓരോ രണ്ട് സെക്കന്റുകള്‍ കൂടുമ്പോഴും ഒരോ ഫ്‌ലാഷ് ഡിവൈസുകള്‍ എന്ന കണക്കിനാണ് വിറ്റ് പോയിരുന്നത്. എല്‍ജി, ബോഷ്, സാംസംഗ്, വേള്‍പൂള്‍ തുടങ്ങിയ കമ്പനികളുടെ വലിയ ഗൃഹോപകരണങ്ങളും വില്‍പന നടത്തി. ഇതില്‍ 50 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളും വാങ്ങിയത് ടയര്‍ 2, 3 പട്ടണങ്ങളിലുള്ളവരാണ്. അടുക്കള ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ മൂന്ന് മടങ്ങ് വര്‍ദ്ധന ഉണ്ടായി. എയര്‍ പ്യൂരിഫയറിന്റെ വില്‍പനയില്‍ മൂന്ന് മടങ്ങും കാര്‍ പ്യൂരിഫയറിന്റെ വില്‍പനയില്‍ 5.5 മടങ്ങും വര്‍ദ്ധനയുണ്ടായി. ഫര്‍ണീച്ചര്‍ വില്‍പന 3 മടങ്ങാണ് കൂടിയത്. ഫിറ്റ്‌നസ് ഉപകരണങ്ങളുടെ വില്‍പന മൂന്ന് മടങ്ങും കൂടി. സുഗന്ധ വ്യഞ്ജനങ്ങളുടെ വില്‍പന പത്ത് മടങ്ങാണ് വര്‍ദ്ധിച്ചത്. സൗന്ധര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ നാല് മടങ്ങാണ് വര്‍ദ്ധന. ഗ്രോസറി ഉല്‍പ്പന്നങ്ങളുടെ വില്‍പന മൂന്ന് മടങ്ങും പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന 4 മടങ്ങും ഉയര്‍ന്നു. കുട്ടികളുടെ ഉല്‍പ്പന്നങ്ങളില്‍ മൂന്ന് മടങ്ങും അധിക വില്‍പന നടന്നു.

share this post on...

Related posts