അത്ഭുതപ്പെടുത്തും കോവയ്ക്കയുടെ ഈ ഗുണങ്ങൾ

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്, രക്തക്കുറവ്, കഫകെട്ട് ഇവയ്ക്കും കോവയ്ക്ക ഫലപ്രദമാണ്. കോവയ്ക്ക കയ്പ്പുള്ളതും ഇല്ലാത്തതുമുണ്ട്. കയ്പ്പുളള കോവയ്ക്കയെ കാട്ടുകോവയ്ക്ക എന്നു വിളിക്കുന്നു. കയ്പ്പില്ലാത്ത കോവയ്ക്കയാണ് സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്. കയ്പ്പു രസമുള്ള കോവയ്ക്ക രോഗപ്രതിരോധത്തിനും ത്വക്ക് രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കോവയ്ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. കോവയ്ക്ക നീരു കവിള്‍ കൊള്ളുന്നത് വായ്പ്പുണ്ണ് പ്രതിരോധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും  ഊര്‍ജസ്വലത നിലനിര്‍ത്തുന്നതിനും കോവയ്ക്കയേക്കാള്‍ ഫലപ്രദമായ മറ്റൊരു ഔഷധമില്ല.
കോവയ്ക്കയ്ക്ക് മാത്രമല്ല ഔഷധഗുണം. ഇലയ്ക്കും ഔഷധഗുണമുണ്ട്. കോവ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും. എന്തായാലും പ്രമേയ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണ ക്രമത്തില്‍ കോവയ്ക്ക ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കോവയ്ക്ക വേവിക്കാതെ പച്ചയ്ക്കും കഴിക്കാം. ശരീരത്തിനു കുളിര്‍മ്മ നല്കുന്നതും ആരോഗ്യദായകവുമാണ്.

share this post on...

Related posts