ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു

ericschmidt-kVV--621x414@LiveMint

സാന്‍ഫ്രാന്‍സിസ്‌കോ: ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു. ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബെറ്റ്. 2018 ജനുവരിയിലാണ് സ്ഥാനമൊഴിയുക. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഷ്മിഡ്റ്റ് കമ്പനിയില്‍ തുടരും

2001 ല്‍ ആല്‍ഫബെറ്റിലെത്തിയ എറിക് ഷ്മിഡ്റ്റ് പത്ത് വര്‍ഷക്കാലം കമ്പനിയുടെ സി.ഇ.ഓ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്താണ് അദ്ദേഹം. മികച്ച രീതിയിലാണ് ആല്‍ഫബെറ്റ് പ്രവര്‍ത്തിച്ചുവരുന്നത്. ഗൂഗിളും മറ്റ് സഹസ്ഥാപനങ്ങളും പുരോഗമിക്കുകയാണ്. ആല്‍ഫബെറ്റില്‍ മാറ്റത്തിനുള്ള ഉചിതമായ സമയം ഇതാണ്. ലാരി പേജിനും ,സെര്‍ഗെ ബ്രിനിനുമൊപ്പം ആല്‍ഫബെറ്റില്‍ തുടര്‍ന്നും ഉണ്ടാവും. എറിക് ഷ്മിഡ്റ്റ് പറഞ്ഞു.

ജനുവരിയില്‍ ചേരുന്ന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആല്‍ഫബെറ്റ് പുതിയ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനെ നിയമിക്കും. 1998 ലാണ് ലാരി പേജും സെര്‍ഗെബ്രിനും ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിക്കുന്നത്. 2015 ഒക്ടോബറിലാണ് ഇവര്‍ ആല്‍ഫബെറ്റ് എന്ന പേരില്‍ കമ്പനി സ്ഥാപിക്കുന്നതും ഗൂഗിള്‍ അടക്കമുള്ള സ്ഥാപനങ്ങളെ അതിന്റെ ഉടമസ്ഥതയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതും. ഇന്ന് ലോകവ്യാപകമായി 70,000-ല്‍ അധികം തൊഴിലാളികള്‍ ആല്‍ഫബെറ്റിനുണ്ട്.

share this post on...

Related posts