യോനിയിലെ അണുബാധ അകറ്റാന്‍ കറ്റാര്‍വാഴ ജെല്‍

vaginal

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ എ, സി, ബി 1 , ബി 2, ബി 3 , ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് . കൂടാതെ മാഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, കാത്സ്യം , സോഡിയം, ഫോളിക് ആസിഡ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍വാഴയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല.

aloe_vera
യോനിഭാഗത്തെ അണുബാധ അകറ്റാന്‍ ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ ജെല്‍. യോനിഭാഗത്ത് സ്ഥിരമായി ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടെങ്കില്‍ കറ്റാര്‍വാഴ ജെല്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക. ദിവസവും രണ്ട് നേരമെങ്കിലും കറ്റാര്‍വാഴ ജെല്‍ പുരട്ടുക.അണുക്കള്‍ നശിക്കാനും ചൊറിച്ചില്‍ മാറ്റാനും ഏറെ നല്ലതാണ് കറ്റാര്‍വാഴ ജെല്‍.
അത് പോലെ തന്നെ തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ. എങ്കില്‍ അതിന് ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. തടി കുറയ്ക്കാന്‍ ദിവസവും ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് രാവിലെയോ രാത്രിയോ കുടിക്കാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. അസിഡിറ്റി, ഫാറ്റി ലിവര്‍ എന്നിവ വരാതിരിക്കാന്‍ ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. മലബന്ധം പ്രശ്‌നമുള്ളവര്‍ നിര്‍ബന്ധമായും കറ്റാര്‍വാഴ ജ്യൂസ് കുടിക്കണം.
വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ കറ്റാര്‍വാഴ സഹായിക്കും. നെഞ്ചെരിച്ചില്‍ തടയാനും ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ശരീരഭാരം നിയന്ത്രിക്കാന്‍ കറ്റാര്‍വാഴ കുടിക്കുന്നത് സഹായകമാകും. മോണരോഗം, പല്ല് വേദന ,വായ്‌നാറ്റം എന്നിവ മാറാനും ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് പല്ല് തേയ്ച്ചാല്‍ പല്ല് വേദന അകറ്റാം. കറ്റാര്‍ വാഴയുടെ നീര് ഉപയോഗിച്ച് വായ് കഴുകിയാല്‍ വായ്‌നാറ്റം മാറ്റാനാകും.

കറ്റാര്‍വാഴ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം….

ആദ്യം കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ എളുപ്പത്തില്‍ ജ്യൂസ് തയ്യാര്‍. മൂന്ന്- നാല് ദിവസം ഇത് ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ ഇതില്‍ നിന്നും ആന്റിയോക്സിഡന്റ്സ് ഇല്ലാതാകും.

share this post on...

Related posts