വണ്ണം കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസ്

Aloe Vera Juice: Powerful Bedtime Drink to Shed Your Belly Fat Fast - Indus  Scrolls

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് അമിത വണ്ണം എന്നത്. തടി സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യ പ്രശ്‌നം കൂടിയാണ്. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. രോഗം കാരണം വരുന്ന തടിയുമുണ്ട്. തടി കുറയ്ക്കാൻ കൃത്രിമ വഴികൾ തേടേണ്ടതില്ല. പകരം ആരോഗ്യപരമായ പല വഴികളും പരീക്ഷിയ്ക്കാം. ഇവ ഗുണം നൽകുമെന്നു മാത്രമല്ല, പാർശ്വ ഫലങ്ങൾ വരുത്തില്ലെന്ന ഗുണവുമുണ്ട്. ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. ഇത് സൗന്ദര്യ, മുടി, സംരക്ഷണത്തിന് ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. പണ്ടു കാലം മുതൽ ആയുർവേദത്തിൽ പ്രയോഗിച്ചു പോകുന്ന വഴിയാണിത്. വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, പഞ്ചസാര, അമിനോ ആസിഡുകൾ, സാലിസിലിക് ആസിഡുകൾ, ലിഗ്നിൻ, സാപ്പോണിനുകൾ എന്നിവയുൾപ്പെടെ 75-ലധികം ആരോഗ്യപ്രദമായ സജീവ ഘടകങ്ങൾ കറ്റാർ വാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്നു.

Aloe Vera For Weight Loss: How To Juice It, Recipes, Safety

ഈ അമിനോ ആസിഡുകൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പേശികളുടെ വളർച്ചയ്ക്ക് സഹായകരമാകുകയും ചെയ്യുന്നു.തടിയും വയറും കുറയ്ക്കാൻ കറ്റാർ വാഴ വ്യത്യസ്തങ്ങളായ വഴികളിൽ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതു വഴി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാൻ സഹായിക്കുന്നു. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി യുടെ സാന്നിധ്യം ശരീരത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് ഊർജമാക്കി മാറ്റിക്കൊണ്ട് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

Aloe Vera the Killer of Fat Deposits, It Cures Over 50 Diseases

കറ്റാർ വാഴയിൽ ആൻറി ഓക്സിഡൻറുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന പലതരം വീക്കങ്ങളെ നേരിടാൻ സഹായിക്കുന്നു.തടി കുറയ്ക്കാൻ കററാർ വാഴയുടെ ശുദ്ധമായ ജ്യൂസ് വേണം. ഇതിന്റെ പച്ച തൊലിയും മുള്ളുകളും നീക്കി ജെൽ മാത്രം അടിച്ചെടുക്കാം. ഇത് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തുക. ഇതിലേയ്ക്ക് നാരങ്ങാനീരും തേനും പുതിനയിലോ മല്ലിയിലയോ ചേർത്തിളക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാൻ നല്ലതാണ്.

Related posts