പിയാനോ വായിച്ച് അല്ലി, വിഡിയോ കാണാം

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവും പ്രിയങ്കരിയാണ് നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത എന്ന അല്ലി. അതുകൊണ്ടുതന്നെ അല്ലിയുടെ വിശേഷങ്ങളറിയാന്‍ ഏറെ താത്പര്യമാണ് ആരാധകര്‍ക്ക്. മകളുടെ പിറന്നാളും യാത്രകളും പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അല്ലി പിയാനോ വായിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രിയം നേടുന്നത്. സുപ്രിയയാണ് മകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പിയാനോ വായിക്കുന്നതിനൊപ്പം ഒരു ഇംഗ്ലീഷ് പാട്ട് പാടുന്നുമുണ്ട്. അല്ലിയുടെ മുഖം വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ഇതാദ്യമായാണ് മകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്.

share this post on...

Related posts