കൂടത്തായി! സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പര; വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്ന് റിക്കാര്‍ഡ് റേറ്റിംഗ്

കേരള മനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരന്പര. ഈ വിഷയത്തെ ആസ്പദമാക്കി ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്തിരുന്ന സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പരയായിരുന്നു കൂടത്തായി- ഗെയിം ഓഫ് ഡെത്ത് എന്നത്. ഇതിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നു കേരളാ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് പരമ്പരയുടെ സംപ്രേക്ഷണം തടഞ്ഞിരിക്കുകയാണ്.
ജനുവരി 13നു സംപ്രേഷണം ആരംഭിച്ച പരമ്പര ഫ്‌ളവേഴ്‌സ് മൂവി ഇന്റര്‍നാഷണലിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. ചാനല്‍ തലവന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ബാര്‍ക് റേറ്റിംഗില്‍ ഈ വര്‍ഷത്തെ രണ്ടാം വാര റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആദ്യ ദിവസം 5.30 പോയിന്റ് നേടയിട്ടുണ്ട് ഈ പരമ്പര. അഞ്ചു ദിവസത്തെ ആവറേജ് റേറ്റിംഗ് 4.42വില്‍ എത്തിയത് ചാനലിന്റെ റിക്കാര്‍ഡാണ്. ഫ്‌ളവേഴ്‌സ് ടിവിയില്‍ തന്നെ വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്നാണ് ഈ മികച്ച നേട്ടം.
പ്രൈംടൈം 9.35നു സംപ്രേഷണം ചെയ്തിരുന്ന കൂടത്തായി പരമ്പര മറ്റു മുഖ്യധാരാ ചാനലുകളിലെ വന്‍ മുതല്‍ മുടക്കിലൊരുക്കിയ പ്രോഗ്രാമുകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും കനത്ത ഭീഷണി തന്നെയായിരുന്നു. ഈ വാരത്തിലും മികച്ച എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളില്‍ രണ്ടാം സ്ഥാനത്ത് ഫ്‌ളവേഴ്‌സ് ടിവി തുടരുകയാണ്.

ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു.

Posted by PrimoPost on Saturday, January 25, 2020

സീരിയല്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് കൂടത്തായി സ്വദേശിയും കേസിലെ മുഖ്യസാക്ഷിയുമായ മുഹമ്മദ് ബാബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ താത്കാലിക ഉത്തരവ്. കേസിന്റെ അന്വേഷണം പൂര്‍ത്തീകരിക്കാനുണ്ടെന്നും ഇതു കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവണ്‍മെന്റ് പ്ലീഡറും കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതേ ഇതിവൃത്തത്തില്‍ മോഹന്‍ലാല്‍ നായകനായി ഒരുക്കുന്ന സിനിമയ്ക്കും ഈ പരമ്പരയ്ക്കുമെതിരെ ഇപ്പോള്‍ താമരശേരി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.
പ്രമേയവുമായി ബന്ധപ്പെട്ട് പരന്പര സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ ഡിസ്‌ക്ലെയിമര്‍ എല്ലാ ചാനലും നല്‍കുന്നുവെങ്കിലും ഒരു കേസ് അന്വേഷണം തുടരുന്ന സംഭവത്തെക്കുറിച്ച് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് ഇതാദ്യമായാണ് എന്നാണ് പൊതു അഭിപ്രായം. സ്റ്റേ നീങ്ങിക്കിട്ടിയാല്‍ പരന്പര വീണ്ടും സംപ്രേക്ഷണം ആരംഭിക്കുമെന്നു ചാനല്‍ തലവന്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു.

ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു.

Posted by PrimoPost on Saturday, January 25, 2020

share this post on...

Related posts