രോഗപ്രതിരോധ ശേഷിക്ക് ഈ ഭക്ഷണങ്ങളെല്ലാം

കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ച സ്ഥിതിക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗപ്രതിരോധ ശേഷി തന്നെയാണ്. ഒരു നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സമയമാണ് ഇത്. നല്ല പ്രതിരോധശേഷി നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അണുബാധകള്‍, രോഗങ്ങള്‍ എന്നിവ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഇവ ഗുണം ചെയ്യും. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയാണ് നോക്കാം. വിറ്റാമിന്‍ സി അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഇപ്പോള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഉയര്‍ന്ന വിറ്റാമിന്‍ സി നിങ്ങളില്‍ ഉന്മേഷം, ജലാംശം നിലനിര്‍ത്തുന്നതിനും, തണുപ്പിക്കല്‍ എന്നിവയാണ്. ആരോഗ്യത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ചത് തന്നെയാണ് ഇത്.

അതുപോലെ തന്നെയാണ് തണ്ണിമത്തനും വെള്ളരിക്കയും കൂടുതലും വെള്ളത്താല്‍ നിറഞ്ഞിരിക്കുന്നു. തണ്ണിമത്തന്‍, കുക്കുമ്പര്‍ എന്നിവ കുറഞ്ഞ കലോറിയും ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണവുമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ രണ്ട് പഴങ്ങളും എന്നുള്ളത് സംശയിക്കാന്‍ പാടില്ല. മറ്റൊന്നാണ് മഞ്ഞപ്പിത്തം പോലുള്ള ഗുരുതരാവസ്ഥകളെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് കീഴാര്‍ നെല്ലി. നാട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കീഴാര്‍ നെല്ലി. നിങ്ങള്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്.

തണുത്ത തൈര് ഒരു പാത്രം കഴിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സിനും ശരീരത്തിനും കുളിര്‍മ്മ ലഭിക്കുന്നു. തൈര് ശരീരത്തെ തണുപ്പിക്കുന്ന ഒന്നാണ്. അതിന്റെ പ്രോബയോട്ടിക് ഉള്ളടക്കം ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഡി ഇതില്‍ ധാരാളം ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാങ്ങ വളരെയധികം സഹായിക്കുന്നുണ്ട്. മാമ്പഴം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നുണ്ട്.

പുതിന അതിന്റെ സുഗന്ധവും പുതിയ രുചിയും നല്‍കുന്നതോടൊപ്പം തന്നെ ആന്റി ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികളും കൊണ്ട് സമ്പന്നമാണ്. ദിവസവും പുതിന വെള്ളം കുടിക്കുക അല്ലെങ്കില്‍ പതിവായി നിങ്ങളുടെ സ്മൂത്തികളില്‍ ചേര്‍ക്കുക. ഇതെല്ലാം ദിവസവും ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആര്യവേപ്പ് അമൃതിന്റെ ഗുണമാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ എല്ലാം തന്നെ ഇതുവഴി ഇല്ലാതാക്കുന്നു.

Related posts