വെജിറ്റേറിയനാണോ? ‘ബി12’ ഡെഫിഷ്യന്‍സിയെ കുറിച്ച് അറിയേണ്ടതെല്ലാം..

ഓരോ പുതു വര്‍ഷത്തിലും സസ്യാഹാരത്തിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ആഹാരത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്നത് ഏവരിലും ഒരു ചോദ്യമായി അവശേഷിക്കാറുണ്ട്. സസ്യാഹാരത്തില്‍ സാധാരണയായി ഫൈബറിന്റെ അംശം കുടുതലായിരിക്കും. അതേസമയം കൊളസ്ട്രോള്‍ കുറവുമായിരിക്കും.

സസ്യാഹാരം കഴിക്കുന്നവരില്‍ വിറ്റാമിന്‍ ബി12′ ഉള്‍പ്പെടെ പല പോഷകങ്ങളുടെ കുറവും സസ്യാഹാരികള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍, മുട്ട, ഇറച്ചി, മത്സ്യം എന്നിവയില്‍ നിന്നാണ് ബി12 ശരീരത്തില്‍ എത്തുന്നത്. സസ്യാഹാരികളില്‍ ഇത് സാധ്യമല്ലാത്തതിനാല്‍ ബി12’ന്റെ അഭാവം ഉണ്ടാകാറുണ്ട്.

എന്നാല്‍ സപ്പ്ളിമെന്റുകളിലൂടെ ഡെഫിഷ്യന്‍സി പരിഹരിക്കാമെന്നാണ് പലരും കരുതുന്നതും. ഡിഎന്‍എയുടെയും അരുണ രക്താണുക്കളുടെയും നിര്‍മ്മാണത്തിലും ‘ബി12 ന് നിര്‍ണ്ണായക പങ്കുണ്ട്. കൂടാതെ ബി12 പോലുള്ള വിറ്റാമിനുകളുടെ കുറവ് നാഡികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.

സമീകൃതമായ ആഹാരശൈലിയിലൂടെയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കുന്ന സപ്പ്‌ളിമെന്റുകളിലൂടെയും മാത്രമേ ‘ബി12’ ന്റെ കുറവ് പരിഹരിക്കാനാകൂ..

Related posts