അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി

image-2017-05-10-4-1

image-2017-05-10-4-1

കമല്‍ഹസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന്ത് അടുത്തിടെ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസന്‍ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്. അക്ഷര ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

” മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്ന് തുറന്നടിച്ച് റിമ.. ”

തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത്. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ ഇതുവരെ കണ്ടെത്താനായില്ല. പക്ഷേ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്- അക്ഷര ഹാസന്‍ പറയുന്നു. ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്. മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാന്‍ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്- അക്ഷര ഹാസന്‍ പറയുന്നു.

share this post on...

Related posts