കാര്യങ്ങൾ നോക്കിയും കണ്ടും കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ അറ്റാക്ക് ചെയ്യുമെന്ന് അജു വർഗീസ്

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ പ്രിയതാരമായി മാറുകയായിരുന്നു നടൻ അജു വർഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു അജു വര്‍ഗീസ് സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തും കൂടിയാണ് അജു വർഗീസ്. മാത്രമല്ല നിരവധി മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചിരുന്നു. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല അജു വര്‍ഗീസിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഭാര്യ അഗസ്റ്റീനയെക്കുറിച്ചും ഇരട്ടക്കുട്ടികളായ മക്കളെ കുറിച്ചും താരം രസകരമായ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇവരുടെ മൂത്ത മക്കൾ ഇവാനും ജുവാനയുമാണ്.

ഇവര്‍ക്ക് ശേഷമാണ് ജേക്കും ലൂക്കും എത്തിയത്. മാത്രമല്ല കുഞ്ഞുങ്ങള്‍ തീരെ ചെറുതായിരുന്ന സമയത്ത് അവരോടൊപ്പം ചെലവഴിക്കാനായി അധിക സമയം ലഭിച്ചിരുന്നില്ലെന്ന് അജു വര്‍ഗീസ് പറയുന്നു.ഒപ്പം കിട്ടുന്ന സമയമൊക്കെ അവര്‍ക്കൊപ്പം ചെലവഴിക്കാറുണ്ട്. അതേസമയം ലോക് ഡൗണ്‍ വന്നതോടെ സമയത്തിന്റെ പ്രശ്‌നമില്ല. ഒരുപാട് ഉത്തരവാദിത്തമുള്ള അപ്പനൊന്നുമല്ല. കുസൃതികളിലും തമാശകളിലുമൊക്കെ കൂടെ ചേരാറുണ്ട്. വഴക്കും പറയാറുണ്ട്. എന്നാല്‍ അവരാണ് നമ്പറില്‍ കൂടുതല്‍. നോക്കി കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ അറ്റാക്ക് ചെയ്യും. ഭര്‍ത്താവെന്ന നിലയില്‍ താന്‍ ആവറേജാണെന്നാണ് അജു പറയുന്നത്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അഗസ്റ്റീനയാണെന്നും താരം പറയുന്നു.

Related posts