അജു വര്‍ഗീസിനും ലീപ്ലോക് സീന്‍! ടൊവിനോയ്ക്ക് പഠിക്കുകയാണോന്ന് ആരാധകര്‍, കമലയുടെ ട്രെയിലര്‍

നടന്‍ അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന കമല എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും കിടിലന്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. നായകനും നായികയും തമ്മിലുള്ള കാര്‍ യാത്രയ്ക്കിടയിലുള്ള രസകരമായ നിമിഷങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ട്രെയിലര്‍ കണ്ടവരെല്ലാം അജു വര്‍ഗീസ് ടൊവിനോ ആവാനുള്ള ശ്രമത്തിലാണോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ്. ട്രെയിലറിന്റെ അവസാനത്തില്‍ നായികയുമായി ലിപ്ലോക്കിന് ശ്രമിക്കുന്ന അജുവിനെ കണ്ടതോടെയാണ് ട്രോളന്മാരും ആരാധകരുമെല്ലാം രംഗത്ത് എത്തിയത്. എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് കമലയ്ക്കും അജുവിനും ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡ് സുന്ദരി റുഹാനി ശര്‍മ്മയാണ് നായിക. പ്രണയത്തിന്റെ മൂന്ന് ഘട്ടങ്ങളെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു കമലയിലെ രണ്ടാമത്തെ ട്രെയിലര്‍ വന്നത്. ‘കമലയിലെ സഫര്‍ വിശ്വസ്തനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്.. സാമാന്യം നല്ലൊരു കോഴിയാണ്’ എന്നുമായിരുന്നു രഞ്ജിത്ത് ശങ്കര്‍ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. പ്രേതം 2 വിന് ശേഷം രഞ്ജിത്ത് ശങ്കറും അജു വര്‍ഗീസും ഒന്നിക്കുന്ന സിനിമയാണിത്.

share this post on...

Related posts