രജനീകാന്ത് – അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി, രണ്ടുപേര്‍ക്ക് കുത്തേറ്റു

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത്-അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.രജനീകാന്തിന്റെ ‘പേട്ട’, അജിത്തിന്റെ ‘വിശ്വാസം’ എന്നി ചിത്രങ്ങളുടെ റിലീസ് തീയതി ഇന്നായിരുന്നു. ഇതിന്റെ ആഘോഷങ്ങളുമായി എത്തിയ ആരാധകരാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.

വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts