മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് ആദ്യ സ്ഥാനം കൈയ്യിലാക്കി ഐശ്വര്യ ലക്ഷ്മി

കൊച്ചി ടൈംസ് ഈ വര്‍ഷത്തെ മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് പട്ടിക പ്രസിദ്ധീകരിച്ചു. ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് ആക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ തുടര്‍ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ വേഷമാണ് ഐശ്വര്യയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്.


കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പമെത്തിയ വരത്തനിലെ ഐശ്വര്യയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം ‘ വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതു മികച്ച വിജയമാണ് നേടിയത്. കാളിദാസ് നായകനായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ ചിത്രം. പാര്‍വതിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. നസ്രിയ മൂന്നാമതും മേഘ്‌ന ഷാജന്‍ നാലാം സ്ഥാനത്തും എത്തി. മംമ്ത മോഹന്‍ദാസാണ് അഞ്ചാം സ്ഥാനത്ത്.


അനു സിത്താര, സംയുക്ത മേനോന്‍, ഇഷ തര്‍വാര്‍, പ്രിയ വാര്യര്‍, പേളി മാണി എന്നിവരും ആദ്യ പത്തില്‍ ഇടം നേടി. മഡോണ, മിയ ജോര്‍ജ്ജ്, പ്രിയ ആനന്ദ്, അപര്‍ണ്ണ ബാലമുരളി, നിഖില വിമല്‍, നമിത പ്രമോദ്, മാളവിക, വര്‍ഷ, പ്രയാഗ, റബേക്ക, സൗഭാഗ്യ, അഹാന, ഷംന കാസിം, അഞ്ജലി അമീര്‍ എന്നിവരാണ് ബാക്കിയുള്ള 15 സ്ഥാനങ്ങളില്‍. കഴിഞ്ഞ ഒരു വര്‍ഷം സിനിമയിലും ടെലിവിഷനിലും തിളങ്ങി നിന്ന താരങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഐശ്വര്യ ലക്ഷ്മിയാണ് വിജയിച്ചിരിക്കുന്നത്. മോസ്റ്റ് ഡിസയറബിള്‍ മാന്‍ ആയി ടൊവിനോ തോമസ് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts