എയര്‍ ഡെക്കാന്‍ വീണ്ടും പറക്കുന്നു

Air-Deccan-866x487

Air-Deccan-866x487

മുംബൈ: രാജ്യത്തെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഡെക്കാന്‍ വീണ്ടും പറക്കുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് 2008ല്‍ പ്രവര്‍ത്തനം മതിയാക്കിയ കമ്പനി ഉദാന്‍ (രാജ്യത്തെ സാധാരണക്കാരും പറക്കട്ടെ) പദ്ധതിയുമായി സഹകരിച്ചാണ് സര്‍വീസ് വീണ്ടും പുനരാരംഭിച്ചത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജല്‍ഗാവിലേക്കാണ് നീണ്ട ഇടവേളയ്ക്കുശേഷം എയര്‍ഡെക്കാന്‍ ഡിഎന്‍ 1320 വിമാനം സര്‍വീസ് നടത്തിയത്. ‘ഇത് പുതിയൊരു തുടക്കമാണ്. പുതിയൊരു യാത്രയുടെ മികച്ച തുടക്കം” എന്ന് എയര്‍ ഡെക്കാന്‍ ചെയര്‍മാന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥ് പറഞ്ഞു. രാജ്യത്തെ സാധ്യതയുള്ള ഓരോ കോണിലേക്കും പറക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ എയര്‍ ഡെക്കാന്റെ ആദ്യയാത്ര ഉദ്ഘാടനം ചെയ്തു. എന്നാല്‍, ഇന്നലെ ഉച്ചകഴിഞ്ഞ് 1.20നായിരുന്നു സര്‍വീസ് നിശ്ചയിച്ചിരുന്നതെങ്കിലും പറന്നപ്പോള്‍ 2.55 ആയി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് കമ്യൂട്ടര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റ് കഴിഞ്ഞ ദിവസമാണ് കമ്പനിക്കു ലഭിച്ചത്

Related posts