മഴ മാറി വെയിലെത്തുമ്പോള്‍ യാത്ര തിരിക്കാം ഇവിടങ്ങളിലേക്ക്

ഴ മാറി വെയില്‍ എത്തിയതോടെ… ഈ സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ നോക്കാം…

പൂവാര്‍

Image result for poovar

തിരുവനന്തപുരത്തിന്റെ ഏറ്റവും കിഴക്കേയറ്റത്തുള്ള നാടാണ് പൂവാര്‍. കരയും തീരവും ഒന്നിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളുള്ള ഇവിടം തിരക്കില്‍ നിന്നും ഓടിയെത്തി സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. കടലിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കൂട്ടവും അതിനിടയിലൂടെയുള്ള ബോട്ടിങ്ങും ഈ തീരദേശഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. എത്ര കൊടും ചൂടാണെങ്കിലും അതൊന്നും ഈ നാടിനെ ബാധിക്കാറില്ല. കോവളത്തു നിന്നും 16 കിലോമീറ്ററും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 29 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ജഡായു

Image result for jadayupara

അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജഡായുപ്പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നത്. സാഹസികത തേടിയെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവങ്ങളാണ് ഇവിടെ ലഭിക്കുക. കൊല്ലം ചടയലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ പക്ഷി ശില്പമാണ് ഇവിടുത്തേത്.

തേക്കടി

Image result for thekkady

സെപ്റ്റംബര്‍ മാസത്തിലെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് തേക്കടി. വന്യജീവി സങ്കേതം കൂടാതെ ഇവിടെ ബോട്ടിങ്ങിനും സൗകര്യമുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തുപോയാല്‍ തിരക്കില്ലാതെ ആസ്വദിച്ച് തിരികെ വരാം.

പാലക്കയം തട്ട്

Image result for palakkayam thattu

കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പാലക്കയം തട്ട്. മലബാറിന്റെ നന്മകളും കണ്ണൂരിന്റെ കാഴ്ചകളും ചേരുന്ന പാലക്കയം തട്ട് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണ് സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് കണ്ണൂര്‍ ജില്ലയില്‍ നടുവില്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഊട്ടി എന്നൊരു വിളിപ്പേരും പാലക്കയം തട്ടിനുണ്ട്.

കുറുമ്പാലക്കോട്ട

Image result for kurumbalakotta

വയനാട്ടില്‍ ഈ അടുത്ത കാലത്തായി പ്രശസ്തമായ ഇടമാണ് കുറുമ്പാലക്കോട്ട. വയനാടിന്റെ ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന കുറുമ്പാലക്കോട്ടയ്ക്ക് പഴശ്ശി രാജയുമായി ബന്ധപ്പെട്ട ചരിത്രമാണ്. പഴശ്ശിയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ സൈന്യം ഇവിടെയാണ് തമ്പടിച്ചത് എന്നാണ് വിശ്വാസം. സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ കാണാനാണ് ഇവിടെ കൂടുതലും സഞ്ചാരികളെത്തുന്നത്. ട്രക്കിങ്ങിനു താല്പര്യമുണ്ടെങ്കിലും ഇവിടെ വരാം.

എലിമ്പിലേരി

Image result for elimbileri

കുറച്ച് സാഹസികതയും ഓഫ് റോഡിങ്ങും ഒക്കെ യാത്രയില്‍ വേണമെന്നുണ്ടെങ്കില്‍ എലിമ്പിലേരി തിരഞ്ഞെടുക്കാം. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ പോയി എത്തിച്ചേരുവാന്‍ സാധിക്കുന്ന എലിമ്പിലേരി വയനാട് കല്പ്പറ്റയില്‍ മേപ്പാടിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഫോര്‍ വീല്‍ വാഹനങ്ങളുമായി പോകുവാന്‍ പറ്റിയ അഡ്വഞ്ചറ് റൂട്ടാണ് ഇവിടെയുള്ളത്.

Related posts