‘ എള്ളിന്റെ ഗുണങ്ങള്‍… ‘

black_sesame_seeds

black_sesame_seeds

മിക്ക വീടുകളിലും എള്ള് വാങ്ങി സൂക്ഷിക്കാറുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാമെന്ന് മാത്രമല്ല മികച്ച ഒരു മരുന്ന് കൂടിയാണെന്നറിയാമല്ലോ ദിവസവും എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. എള്ളില്‍ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് എള്ള്. പ്രമേഹരോഗികള്‍ ദിവസവും അല്‍പം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

‘ തടി കുറയ്ക്കണോ…? ‘

മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആര്‍ത്തവസമയത്തെ വയറ് വേദന അകറ്റാന്‍ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും. മുടികൊഴിച്ചില്‍ തടയാനും ഏറ്റവും നല്ലതാണ് എള്ള്. എള്ള് മുടിക്ക് മിനുസവും കറുപ്പും നല്‍കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. എള്ളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റും.

share this post on...

Related posts