അമ്പിളി ദേവിക്കും ആദിത്യനും ആണ്‍കുഞ്ഞ് .

നടന്‍ ആദിത്യനും അമ്പിളിദേവിയും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറം അമ്പിളി ഗര്‍ഭിണിയായ സന്തോഷം താരകുടുംബം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്പിളി ഒരു അമ്മയായ വിവരമാണ് എത്തിയിരിക്കുന്നത്. കാത്തിരുന്ന കുഞ്ഞതിഥി എത്തിയതോടെ കുടുംബം ഏറെ സന്തോഷത്തിലാണ് ഇപ്പോള്‍.

ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍അമ്മേടെ നക്ഷത്രം ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി

 

share this post on...

Related posts