അൽപം ഇഞ്ചിനീര് ക്യാരറ്റ് ജ്യൂസിൽ ചേർത്താൽ ഗുണങ്ങൾ നിരവധി!

ജ്യൂസുണ്ടാക്കാൻ ചില പച്ചക്കറികൽ ഏറെ നല്ലതാണ് അതിലൊന്നാണ് ക്യാരറ്റ് ജ്യൂസ്. ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസിൽ അൽപം ഇഞ്ചിനീര് കൂടി ചേർത്ത് കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ക്യാരറ്റ് ആരോഗ്യത്തിനും ചർമ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണകരമാണ്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള അധിക പോഷകങ്ങളും അടങ്ങിയതാണ് ഈ ആരോഗ്യദായകമായ പച്ചക്കറി.

Why Is Ginger-Carrot Juice So Healthy & How to Make It

മികച്ച കാഴ്ചശക്തി, ആരോഗ്യമുള്ള ഹൃദയം, വായയുടെ ആരോഗ്യം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, തിളങ്ങുന്ന ചർമ്മം, തിളക്കമുള്ള മുടി എന്നിവ ക്യാരറ്റ് നൽകുന്ന ഗുണങ്ങളിൽ ചിലതാണ്.പരമ്പരാഗത ഇന്ത്യൻ ചികിത്സാ രീതികളായ ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ ചുമ, ജലദോഷം, വീക്കം, ഓക്കാനം തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സിക്കാൻ ഇഞ്ചി വളരെക്കാലമായി ഉപയോഗിക്കുന്നു.ശുദ്ധമായ ഇഞ്ചി കഴിക്കുന്നത് ഒരു വ്യക്തിയുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള ശ്വസന വൈറസുകളിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. മോണരോഗമായ പീരിയോന്റൽ രോഗത്തിന്റെ വളർച്ചയ്ക്ക് കാരണമാകും.

Carrot-Apple-Ginger Juice | Goodnature

ഇഞ്ചി മോശപ്പെട്ട ബാക്ടീരിയയെ ഉന്മൂലനം ചെയ്യുക മാത്രമല്ല, പല്ലിന് തിളക്കം നൽകുകയും ചെയ്യും. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ ഈ ഡീറ്റോക്‌സ് പാനീയം കാൻസറിനെതിരായ പ്രകൃതിദത്ത പ്രതിവിധിയാണ്. ഈ വിറ്റാമിൻ സ്തനാർബുദം, വയറ്റിലെ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളാണ് വെളുത്ത രക്താണുക്കൾ. വിറ്റാമിൻ എ യുടെ സഹായത്തോടെ നിങ്ങളുടെ ബോൺ മാരോ സ്റ്റെം സെല്ലുകളിൽ നിന്നാണ് അവ രൂപം കൊള്ളുന്നത്. കാരറ്റ് ഇഞ്ചി ജ്യൂസ് ഈ പോഷകത്തിന്റെ കലവറയാണ്. അതിനാൽ, രുചി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും എല്ലാ ദിവസവും ഈ പാനീയം ഒരു ഗ്ലാസ് കുടിക്കുക. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസിൽ കുറച്ച് ഓറഞ്ച് നീരും ചേർത്ത് കുടിക്കാം.

Related posts