
അമിതമായ താരൻ നിങ്ങളുടെ മുടു കൊഴിയുന്നതിലേക്കു വരെ വഴിയൊരുക്കുന്നു. പല ചികിത്സകളും നിലവിൽ താരൻ നീക്കാനായി നിങ്ങൾക്കു ചുറ്റുമുണ്ട്. എന്നാൽ, അവയിലേക്കു തിരിയുന്നതിനു മുമ്പ് പ്രകൃതി ഒരുക്കിയ ചില കൂട്ടുകളുണ്ട്. അവ ഉപയോഗിച്ച് നിങ്ങളുടെ താരനെ ഫലപ്രദമായി നേരിടാവുന്നതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ (ബി,സി), ധാതുക്കൾ, സിട്രിക് ആസിഡ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയതാണ് നാരങ്ങ. ആരോഗ്യകരമായ മുടി നിലനിർത്തുന്നതിന് ആവശ്യമായ ഫലങ്ങൾ നാരങ്ങ നൽകുന്നു. വിറ്റാമിൻ സിയുടെ ഒരു രൂപമായ സിട്രിക് ആസിഡ്, നാരങ്ങ നീരിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ സ്വാഭാവിക പി.എച്ച് ക്രമപ്പെടുത്തുന്നു. അതിൽ നിന്ന് അധിക എണ്ണയും സെബവും ആഗിരണം ചെയ്യുന്നു. തൽഫലമായി, താരൻ, മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് മോചനം നൽകുന്നു.

ഓരോ തവണ മുടി കഴുകുമ്പോഴും അവസാനമായി അൽപം നാരങ്ങനീര് മുടിക്ക് ഒഴിക്കുന്നത് ഏറെ ഗുണം ചെയ്യും. വെള്ളത്തിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് തലയോട്ടിയും മുടിയും കഴുകുക. ലളിതവും എന്നാൽ ഫലപ്രദവുമായ ഈ പ്രതിവിധി നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണയും ഈർപ്പവും പുനസ്ഥാപിക്കുന്നതിലൂടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. അതേസമയം, നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന ആസിഡ് തലയോട്ടിയിൽ നിന്ന് മൃത കോശങ്ങളെ പുറംതള്ളുകയും അതുവഴി താരൻ ഇല്ലാതാക്കുകയും ചെയ്യും. ഇതല്ലാതെ 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ അൽപം ചൂടാക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. 15 മിനിറ്റ് നേരം ഉണങ്ങാൻ അനുവദിക്കുക.

ശേഷം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ഈ പതിവ് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും പിന്തുടരുന്നത് തലയോട്ടിയിലെ പി.എച്ച് ബാലൻസ് ക്രമപ്പെടുത്താനും താരൻ ക്രമേണ കുറയ്ക്കുന്നതിനും സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങൾക്ക് 2 ടേബിൾസ്പൂൺ ആവണക്കെണ്ണ ഈ മിശ്രിതത്തിലേക്ക് ചേർക്കാം. അതുപോലെ തന്നെ 2 ടേബിൾസ്പൂൺ നാരങ്ങ നീരും 2 ടേബിൾസ്പൂൺ ഒലിവ് ഓയിലും മിശ്രിതമാക്കുക. ഈ മിശ്രിതം അൽപം ചൂടാക്കി തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക. നിങ്ങളുടെ വിരൽത്തുമ്പ് ഉപയോഗിച്ച് സൗമ്യമായി മസാജ് ചെയ്യുക. 30 മിനിറ്റ് നേരം ഉണങ്ങാൻ വിട്ട ശേഷം തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകുക. താരൻ അകറ്റാനുള്ള ഏറ്റവും നല്ല മാർഗമാണിത്.