സൂപ്പര്‍ അടമാങ്ങാ അച്ചാര്‍

ചേരുവകള്‍

മാങ്ങ ഉണക്കിയത് -ഒരു കപ്പ് ( മാങ്ങ ചെറുതായി അരിഞ്ഞു ഉപ്പും കൂട്ടി വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇത് ഒരു ഭരണിയില്‍ അല്ലെങ്കില്‍ കുപ്പിയിലടച്ചു സൂക്ഷിച്ചുവയ്ക്കാം )

വെള്ളം -ഒന്നര കപ്പ്

മുളകുപൊടി -രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍

കായം പൗഡര്‍- അര ടീസ്പൂണ്‍

ഉലുവപ്പൊടി -അര ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

ഉണക്കമുളക് -മൂന്ന്

വെളുത്തുള്ളി -അഞ്ച് അല്ലി

ഇഞ്ചി ഒരു കഷണം -ചെറുതായി അരിഞ്ഞത്

പച്ചമുളക് അരിഞ്ഞത് -അഞ്ചു

കറിവേപ്പില -രണ്ട് തണ്ട്

നല്ലെണ്ണ -3 ടേബിള്‍ സ്പൂണ്‍

വിനഗര്‍ -ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

*ആദ്യം തന്നെ മാങ്ങ ഒന്ന് കഴുകി വെള്ളം കളഞ്ഞ് അതിനുശേഷം ഇത് ഒന്നരക്കപ്പ് വെള്ളത്തില്‍ പത്ത് പതിനഞ്ച് മിനിറ്റ് കുതിര്‍ത്തുവയ്ക്കുക.

* 15 മിനിറ്റിനുശേഷം ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടായാല്‍ ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് തയ്യാറാക്കിവെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നമുളകും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് പച്ചമണം മാറുന്നവരെ വഴറ്റുക

*ഫ്‌ലെയിം നല്ലപോലെ കുറച്ചതിനു ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉലുവ പൊടിയും കായം പൊടിയും കൂടി ചേര്‍ത്ത് കരിയാതെ ഒരു മിനിറ്റ് റോസ്റ്റ് ചെയ്യുക.

*ഇനി ഇതിലേക്ക് വെള്ളത്തില്‍ കുതിരാന്‍ ഇട്ടു വച്ചിരിക്കുന്ന മാങ്ങയും വെള്ളവും ഒരുമിച്ച് ഇട്ട് മീഡിയം ഫ്‌ളേയിമില്‍ തിളപ്പിച്ച് വറ്റിച്ചെടുക്കുക.

*ചൂടാറാന്‍ വെക്കുക.

* മറ്റൊരു പാത്രത്തില്‍ ആദ്യം വിനഗര്‍ തിളപ്പിച്ച് മാങ്ങയിലേക്ക് ഒഴിക്കുക. പിന്നെ ഇതേ പോലെ തന്നെ നല്ലെണ്ണയും തിളപ്പിച്ചു ഒഴിക്കുക. ഇത് കുപ്പിയില്‍ അടച്ചു സൂക്ഷിക്കാം.

share this post on...

Related posts