സൂപ്പര്‍താരം സഹോദരിക്ക് സമ്മാനിച്ച് സൂപ്പര്‍ വാഹനം


തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് തപ്സി പന്നു. തന്റെ സഹോദരിക്ക് താരം സമ്മാനിച്ച ഒരു വാഹനമാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്റെ ജനപ്രിയ വാഹനം കോംപസാണ് താരം സഹോദരി ഷാഗണിന് സമ്മാനിച്ചത്. കോംപസിന്റെ ലിമിറ്റിഡ് പ്ലസ് എന്ന വേരിയന്റാണ് തപ്സി സഹോദരിക്കായി വാങ്ങിയത്. ഏകദേശം 21.33 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്സ് ഷോറൂം വില. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനങ്ങളിലൊന്നാണ്.

share this post on...

Related posts