സഹതാരത്തെ വിവാഹം ചെയ്തതിന് പിന്നാലെ സീരിയല്‍ നടി ഇസ്ലാം മതം സ്വീകരിച്ചു

dipika-kakar-shoaib-ibrahim-finally-confess-their-love-public-pictured-dipika-kakar-shoaib

സഹതാരം ഷുഹൈബ് ഇബ്രാഹിമിനെ വിവാഹം ചെയ്തതിന് പിന്നാലെ പ്രമുഖ സീരിയല്‍ താരം ദീപിക കാകര്‍ ഇസ്ലാം മതം സ്വീകരിച്ചു. നടിയുടെ മതം മാറ്റത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തുവന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു 31കാരിയായ ദീപികയുടെ വിവാഹം നടന്നത്.

ഷുഹൈബിന്റെ നാടായ മൗദയില്‍ ഇസ്ലാമിക ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി താരം വെളിപ്പെടുത്തിയത്. ഫൈസ ഇബ്രാഹിം എന്ന പേര് സ്വീകരിച്ചതായും താരം വ്യക്തമാക്കി. മറ്റെല്ലാ കാര്യങ്ങളും ക്യാമറകള്‍ക്ക് മുന്നില്‍ തുറന്നുപറയാറുണ്ട്. പക്ഷേ ഇത് എന്റെ സ്വകാര്യതയാണ് താരം പറഞ്ഞു.

share this post on...

Related posts