ഷൂട്ടിംഗിന്റെ സ്ഥലം കേട്ടപ്പോള്‍ അമ്മ സമ്മതിച്ചില്ല! പിന്നീട് അവര്‍ വീട്ടിലേക്ക് വന്നു – സ്‌നേഹ ശ്രീകുമാര്‍

ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് ചിരി പടര്‍ത്തി കടന്നു വന്ന താരമാണ് സ്‌നേഹ. പാട്ട്, നൃത്തം, അഭിനയം, ഓട്ടന്‍തുള്ളന്‍ തുടങ്ങിയ മേഖലകളിലെല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേതാക്കളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ഒരുമിച്ചുള്ള അഭിനയ നിമിഷങ്ങളിലൂടെയുള്ള പ്രണയമാണ് ഇവരെ വിവാഹത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം ഇരുവരും പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിലൂടെ കലാ ജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു ഇരുവരും. ഛായമുഖി എന്ന നാടകത്തിന്റെ ഭാഗമായതിനെ കുറിച്ച് സ്‌നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അപ്പോഴാണ് മറിമായം എന്ന ജനപ്രിയ പരമ്പരയെയും അതിന്റെ ഷൂട്ടിംഗിനെയും കുറിച്ച് നടി പറഞ്ഞത്.

സ്‌നേഹയുടെ വാക്കുകള്‍ ഇങ്ങനെ … ‘മറിമായത്തിലേക്ക് സിദ്ധാര്‍ഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്. ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു. ശേഷം ചെയ്യാന്‍ തീരുമാനിച്ചു. ഷൂട്ടിംഗ് ഫ്‌ളാറ്റില്‍ വെച്ചാണ് എന്ന് അറിഞ്ഞതോടെ അമ്മ പോകാന്‍ അനുവദിച്ചില്ല. വേണമെങ്കില്‍ വീട്ടില്‍ വന്ന് ചിത്രീകരിക്കാന്‍ അറിയിച്ചു. ശേഷം മറിമായത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദ്യത്തെ എപ്പിസോഡുകള്‍ ചിത്രീകരിച്ചു’ എന്നും സ്‌നേഹ പറഞ്ഞു.

Related posts