ഒന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം; വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ശ്വേത

ഒന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭര്‍ത്താവുമായി പിരിയുന്നതായി പ്രഖ്യാപിച്ച് നടി ശ്വേത ബസു. സോഷ്യല്‍ മീഡിയയിലാണ് താരം വിവാഹ മോചന വാര്‍ത്ത പ്രഖ്യാപിച്ചത്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിനായിരുന്നു ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിത്തലയുമായുള്ള ശ്വേതയുടെ വിവാഹം. ഞാനും രോഹിതും വേര്‍പിരിയാന്‍ തയാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ശ്വേത കുറിച്ചു. ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ശ്വേതയെ പരിചയം.

share this post on...

Related posts