പ്രണയദിനത്തിൽ ‘ജൂനിയർ സി’യെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി നടി മേഘ്ന രാജ്!

പ്രണയദിനത്തിൽ ‘ജൂനിയർ സി’ എന്ന് കുറിച്ചു കൊണ്ട് മകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. ഏവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ഇൻസ്റ്റയിൽ നടി പങ്കുവച്ചരിക്കുന്നത്. ഇതോടെ കുഞ്ഞിൻറെ ചിത്രം പങ്കുവെച്ച് നടി നസ്രിയ ഉൾപ്പെടെ മേഘ്നയ്ക്ക് ആശംസകളർപ്പിച്ചിട്ടുണ്ട്. 2018 ഏപ്രിൽ 30നായിരുന്നു മേഘ്നയും നടൻ ചിരഞ്ജീവി സർജയും വിവാഹിതരായത്. 2020 ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിൻറെ മരണ സമയത്ത് മേഘ്ന 4 മാസം ഗർഭിണിയായിരുന്നു.

2020 ഒക്ടോബർ 22നാണ് കുഞ്ഞ് ജനിച്ചത്. ‘ഞാൻ ജനിക്കും മുമ്പേ തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുകയാണ്, ഈ സമയത്ത് അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എൻറെ കുഞ്ഞ് ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും നന്ദി ചൊല്ലുകയാണ്. നിങ്ങൾ കുടുംബമാണ്.. നിരുപാധികം സ്നേഹമുള്ള കുടുംബം’, മേഘ്ന പങ്കുവെച്ചിരിക്കുന്ന വീഡിയോയോടൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്. ജൂനിയർ സി, മിസ്റ്റർ സി ഫോർഎവർ, ഞങ്ങളുടെ സിമ്പ എന്നിങ്ങനെയും മേഘ്ന കുറിച്ചിട്ടുണ്ട്. ചിന്തു എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കുഞ്ഞിൻറെ തൊട്ടിൽ ചടങ്ങ് ചിത്രങ്ങളും പോളിയോ വാക്സിനേഷൻ ചിത്രങ്ങളുമൊക്കെ മുമ്പ് പങ്കുവെച്ചിരുന്നെങ്കിലും ആദ്യമായാണ് കുഞ്ഞിൻറെ മുഖം വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Related posts