ജീവിതത്തിലെ വെല്ലുവിളികളും, പ്രതിസന്ധികളും തുറന്നു പറഞ്ഞു നടി മന്യ

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു മന്യ. വക്കാലത്ത് നാരായണൻകുട്ടി, കുഞ്ഞിക്കൂനൻ,ജോക്കർ,എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു മന്യ. വിവാഹ ശേഷം സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് മന്യ. വിദേശത്ത് ജോലിയും കുടുംബവുമൊക്കെയായി തിരക്കിലാണ് മന്യ. ഇപ്പോൾ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മന്യ. പഠിക്കാൻ എറെ ഇഷ്ടമായിരുന്നു. എന്നാൽ പപ്പ മരിച്ചതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും പിന്നീട് തിരികെ പഠനത്തിലേക്ക് മടങ്ങിയതിനെ കുറിച്ചുമെല്ലാം മാന്യ പറയുന്നു.

”തോറ്റ് പിന്മാറരുതെന്ന് പറയാനും മറ്റുള്ളവർക്ക് പ്രോത്സാഹനം ആവാനുമാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും എന്നും, എന്റെ കൗമാരപ്രായത്തിലാണ് പപ്പ മരിക്കുന്നത്. കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി പഠനം നിർത്തി. സ്കൂൾ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ എനിക്ക് വിശപ്പ് എന്താണെന്ന് അറിയാമായിരുന്നു” മന്യ പറയുന്നു. 41 സിനിമകളിൽ നായികയായി അഭിനയിച്ച ശേഷം, സമ്പാദിച്ച പണമത്രയും അമ്മയ്ക്ക് നൽകി ഞാൻ പഠിക്കാൻ തുടങ്ങി. നന്നായി പഠിച്ചു. സാറ്റ് പരീക്ഷ എഴുതി. ന്യൂയോർക്കിലെ കൊളമ്പിയ സർവ്വകലാശാലയിൽ അഡ്മിഷൻ ലഭിച്ചു. ആദ്യമായി ക്യാമ്പസിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു. പൊട്ടിക്കരയുകയായിരുന്നു. സന്തോഷത്തിന്റെ കണ്ണീരായിരുന്നു. കുട്ടിക്കാലത്ത് ആഗ്രഹിച്ചത് വീണ്ടും ആരംഭിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു.

പക്ഷേ മാത്തമാറ്റിക്‌സ്- സ്റ്റാറ്റിസ്റ്റിക്‌സിൽ 4 വർഷം പൂർത്തിയാക്കുക, ഓണേഴ്‌സ് ബിരുദം നേടുക, സ്‌കോളർഷിപ്പ് നേടുക എന്നതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളായിരുന്നു. മടുപ്പു തോന്നിയതിനാൽ പലതവണ ഉപേക്ഷിക്കാൻ ആഗ്രഹിച്ചു. എനിക്ക് വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ മുന്നോട്ട് തന്നെ പോയി. മാത്രമല്ല എനിക്ക് ദെെവത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്റെ എല്ലാം സമർപ്പിച്ചു. വിദ്യാഭ്യാസം നിങ്ങൾക്ക് ചിറകുകൾ നൽകും. എന്റെ അറിവ് ആർക്കും എന്നിൽ നിന്നും കവരാനാകില്ല. അറിവ് നേടുന്തോറും വിനയവും കൂടും. ഈ അനന്തമായ ലോകത്ത് നിങ്ങൾ എത്ര ചെറുതാണെന്ന് ബോധ്യപ്പെടും. നമ്മളെല്ലാവരും വ്യത്യസ്തരാണ്. അതോർക്കുക. നിങ്ങൾ വളരെ സ്പെഷ്യലാണ്”എന്നും മനായ കൂട്ടി ചേർത്തു.

Related posts