ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Dileep-2-110717

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് വിദേശത്ത് പോകാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

വിസ സ്റ്റാമ്പിംഗിനായി കഴിഞ്ഞ ദിവസം ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിവിട്ടു നല്‍കിയിരുന്നെങ്കിലും യാത്ര അനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. സിനിമാ ചിത്രീകരണത്തിനായി നവംബര്‍ 15 മുതല്‍ ജനുവരി 5 വരെ ബാങ്കോക്കിലേക്ക് പോകുന്നതിനാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ഇക്കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. എന്നാല്‍ ഒന്നര മാസം വിദേശ യാത്ര നടത്താന്‍ പ്രതിക്ക് അനുവാദം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ ശക്തമായ നിലപാട്.

share this post on...

Related posts