വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

crime

കൊച്ചി: വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹരജി നല്‍കി. വിചാരണ നടപടികള്‍ രഹസ്യമായിരിക്കണമെന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും ആവശ്യപ്പെട്ട് നടിയുടെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ ആവശ്യം. അതേസമയം, നടിക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ദീലീപ് അടക്കം പത്ത് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. എന്നാല്‍ 11, 12 പ്രതികള്‍ ഹാജരായില്ല. ദൃശ്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഹൈകോടതിയുടെ പരിഗണനയിലാണ് അവ നല്‍കാനാവില്ലെന്ന് കോടതിവ്യക്തമാക്കി. മെഡിക്കല്‍ പരിശോധന ഫലം ഉള്‍പടെയുള്ള മറ്റു രേഖകള്‍ നല്‍കാമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് വിചാരണ 28 ലേക്ക് മാറ്റി. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പും ഇതിന്റെ ശബ്ദരേഖയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കിയിരുന്നു.

share this post on...

Related posts