അനുവാദമില്ലാതെ വീട്ടിലേക്ക് കടന്നു വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ

Capturing Kerala's beauty, Anaswara Rajan's latest pics are a visual treat  | Anaswara Rajan

കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണം. അതിനാൽ അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നു വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ എത്തിയിരിക്കുകയാണ്. തന്റെ മാത്രം പ്രശ്നമല്ലെന്നും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും കൂടി ബാധിക്കുന്നതാണെന്നും അനശ്വര പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്.”നിങ്ങളുടെ സ്നേഹവും പിന്തുണയും അംഗീകരിക്കുന്നു. നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാറുണ്ട്. പക്ഷെ നിങ്ങളിൽ ചിലർ എന്റെ വീട്ടിലേക്ക് ക്ഷണിക്കാതെ കയറി വരുന്നുണ്ട്. വീട്ടിലേക്ക് വരുന്നതിന് മുമ്പായി എന്നെ ബന്ധപ്പെടുകയും എന്റെ സമ്മതവും സൗകര്യവും അറിയുകയും ചെയ്താൽ നന്നായിരിക്കും” അനശ്വര പറയുന്നു.

ഒപ്പം ”സാമൂഹിക അകലമടക്കമുള്ള നിയമകൾ പാലിക്കേണ്ടത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരേണ്ടതില്ലല്ലോ. കൂടാതെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണ്. എന്നെ വിശ്വസിക്കൂ, യൂട്യൂബ് കണ്ടന്റും അഭിമുഖവും വീഡിയോകളും തയ്യാറാക്കാനുള്ള നിങ്ങളുടെ ത്വര ഞാൻ മനസിലാക്കുന്നുണ്ട്. എനിക്കതിൽ നിന്നുള്ള ലാഭവും. പക്ഷെ അതിന് അതിന്റേതായ വഴികളുണ്ട്, എന്നോട് ചോദിക്കുന്നത് മുതൽ” എന്നും അനശ്വര കൂട്ടി ചേർത്തു. ”ഇന്നത്തെ സമയത്ത് വളരെ അപകടം നിറ‍ഞ്ഞതാണിത്. എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും. അപകടത്തിൽ പെടാൻ സാധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതിനാൽ മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ കുറിച്ചും പരിധികളെ കുറിച്ചും ബോധവാന്മാരാവുകയെന്നും അനശ്വര പറയുന്നു.

പിന്നാലെ താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേർ എത്തിയിട്ടുണ്ട്”. അതേസമയം അനശ്വരയ്ക്ക് ലഭിച്ച കമന്റുകളിലൊന്ന് ഒരു യൂട്യൂബറുടേതായിരുന്നു. ആദ്യം തന്നെ സോറി പറയട്ടെ മാഡം ഞാനും എന്റെ ചങ്ങാതിയും ഇന്ന് നിങ്ങളുടെ നാടും വീടും ഒന്ന് ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കാണിക്കാം എന്ന് വിചാരിച്ച് വന്നിരുന്നു വീഡിയോ ചെയ്യുകയും ചെയ്തു നിങ്ങൾക്ക് ഇഷ്ടം ആവാത്തത് എന്തെങ്കിലും ചെയ്തിരുന്നോ എന്ന് അറിയില്ല എല്ലാവരും ചെയ്യുന്ന പോലെ ഞങ്ങളും ചെയ്തു തെറ്റ് ആയി പോയെങ്കിൽ ക്ഷമിക്കണം എന്നായിരുന്നു കമന്റ്.

Related posts